Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധീരജ്​ വധം;...

ധീരജ്​ വധം; കൊല്ലാനുപയോഗിച്ച കത്തിക്കായി ഇന്നും തെരച്ചിൽ നടത്തും

text_fields
bookmark_border
ധീരജ്​ വധം; കൊല്ലാനുപയോഗിച്ച കത്തിക്കായി ഇന്നും തെരച്ചിൽ നടത്തും
cancel

ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജി​െൻറ കൊലപാതകത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടർന്നേക്കും. കേസിലെ നിർണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് നേതാവായ നിഖിൽ പൈലി പൊലീസിനോട് പറഞ്ഞത്​. ആ ഭാഗത്തായിട്ടാണ് പൊലീസ്​​ ഇന്നും തെരച്ചിൽ നടത്തുകയെന്നാണ്​ സൂചന.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഒരാൾ കൂടി അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയായിരുന്നു പിടിയിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോൻ സണ്ണി. ഇയാളെയും മറ്റൊരു പ്രതിയായ അലൻ ബേബിയെയും ഇന്നലെ കോടതി റിമാൻഡ്​ ചെയ്​തിരുന്നു.

റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ കേസിലെ മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജിതിന്‍ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടന്‍, നിതിൻ ലൂക്കോസ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. നിഖിൽ പൈലി, ജെറിന്‍ ജോജോ എന്നിവരെ മറ്റന്നാളാണ് ഹാജരാക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIknifepolice searchDheeraj murderNikhil Paily
News Summary - dheeraj murder police will search for the knife that used to kill dheeraj
Next Story