Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dheeraj Murder One More Arrested
cancel
Homechevron_rightNewschevron_rightKeralachevron_rightധീരജ് കൊലപാതകം; യൂത്ത്...

ധീരജ് കൊലപാതകം; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി പിടിയിൽ

text_fields
bookmark_border

ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോൻ സണ്ണി.

കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയോടൊപ്പമുണ്ടായിരുന്ന ആറംഗ സംഘത്തിലെ ആളാ​ണ് സോയിമോൻ സണ്ണിയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ചേലച്ചുവട്ടിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇയാൾ.

കേസിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ഒരാ​ളെ പ്രതികളെ സഹായിച്ചതിനാണ് അറസ്ററ് ചെയ്തത്. കേസിൽ അഞ്ചുപ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഒന്നാംപ്രതി നിഖിൽ പൈലി, രണ്ടാംപ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 12 വരെ കസ്റ്റഡിയിൽവിട്ടു. മൂന്ന്, നാല്, അഞ്ച് പ്രതികളായ ജിതിൻ, ടോണി, നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ജനുവരി 10നാണ് ഇടുക്കി ഗവൺമെന്റ് ​എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരി​ക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestDheeraj murder
News Summary - Dheeraj Murder One More Arrested
Next Story