ധീരജ് വധം: ജാമ്യാപേക്ഷ തള്ളി
text_fieldsധീരജ്
മുട്ടം (ഇടുക്കി): ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുമുതൽ ആറുവരെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി ജഡ്ജി പി. എസ്. ശശികുമാർ തള്ളി. മൊഴികളിലെ വൈരുധ്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി വാദം നടന്നെങ്കിലും ജാമ്യം അനുവദിച്ചില്ല. ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവരാണ് രണ്ടുമുതൽ ആറുവരെ പ്രതികൾ. വീണ്ടും ഇതേ കോടതിയിലോ ഹൈകോടതിയിലോ പ്രതികൾക്ക് ജാമ്യാപേക്ഷ സമർപ്പിക്കാം. ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി നിഖിൽ പൈലി ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

