പരിവർത്തനത്തിന്റെ പുണ്യമാസം
text_fieldsനോമ്പനുഷ്ഠിക്കുന്ന ഓരോ വ്യക്തിയുടെ മനസ്സിലും സ്വഭാവത്തിലും പെരുമാറ്റത്തിലും വ്രതം ശക്തമായ സാധീനം ചെലുത്തുന്നു. വിശപ്പ്, ദാഹം, ലൈംഗികതൃഷ്ണ എന്നിവയെ നിയന്ത്രിക്കാൻ സാധി ക്കുകവഴി വ്യക്തിജീവിതത്തിെൻറ എല്ലാ മേഖലയിലും വിശുദ്ധി കൈവരിക്കാൻ മനുഷ്യന് സാധ ിക്കുന്നു.
നോമ്പ് ഒരു രഹസ്യ ആരാധനയാണ്. നാഥനും നോമ്പുകാരനുമല്ലാതെ അവെൻറ നോമ്പി െൻറ അവസ്ഥയെക്കുറിച്ച് മറ്റാർക്കും അറിയില്ല. ഇക്കാരണത്താലാണ് ‘നോമ്പ് എനിക്കുള്ളതാ ണ്, ഞാൻ തന്നെയാണ് അതിന് പ്രതിഫലം നൽകുന്നതും’ എന്ന് അല്ലാഹു പറഞ്ഞത്. ഇതിലൂടെ നോമ്പിെൻറ മഹത്ത്വവും ശ്രേഷ്ഠതയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഉപവാസം ആത്മീയമായി മനസ്സിനെ നിയന്ത്രിക്കാൻ മാത്രമല്ല, ആരോഗ്യപരമായും ധാരാളം ഗുണങ്ങൾ അതിനുണ്ടെന്ന് ആധുനിക ആരോഗ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാരകമായ രോഗങ്ങൾക്കുവരെ അമൂല്യമായ സിദ്ധൗഷധമായി ഭിഷഗ്വരന്മാർ അത് നിർദേശിക്കുന്നു. രോഗികളിലാവട്ടെ അത് അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു.
പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയുടെ ചികിത്സക്കും വ്രതാനുഷ്ഠാനത്തെക്കാൾ മെച്ചപ്പെട്ട മരുന്നില്ല. ‘നിങ്ങൾ നോമ്പുകാരാകൂ, നിങ്ങൾ ആരോഗ്യവാന്മാരാകും’ എന്ന നബിവചനം നോമ്പുപിടിക്കുന്നതിലൂടെ ആരോഗ്യമുണ്ടാകുമെന്നും അസുഖങ്ങൾ മാറുമെന്നും അറിയിക്കുന്നു.
ജീവകാരുണ്യം, സ്നേഹം, ദയ, ക്ഷമ, സഹനം, ശാന്തത, ദാനശീലം, വിശാലമനസ്കത, വിശ്വാസദാർഢ്യം, സമഭാവന തുടങ്ങി ഒട്ടേറെ മൂല്യവത്തായ ഗുണങ്ങൾ വ്രതാനുഷ്ഠാനം വഴി വിശ്വാസിക്ക് കൈവരിക്കാൻ സാധിക്കുന്നു.
റമദാൻ മാസം വന്നുപിറന്നാൽ പിശാചുക്കളെയെല്ലാം ചങ്ങലക്കിടും, നരകവാതിലുകൾ അടക്കപ്പെടും, സ്വർഗവാതിലുകൾ തുറക്കപ്പെടുകയും ചെയ്യും (ബുഖാരി). പിശാചുക്കളെയെല്ലാം ചങ്ങലക്കിടുമെന്നു പറഞ്ഞതിെൻറ അർഥം അവർക്ക് യഥേഷ്ടം വിഹരിക്കാൻ അവസരങ്ങൾ ഉണ്ടാവുകയില്ലയെന്നാണല്ലോ.
പിശാചിെൻറ ആധിപത്യത്തിൽനിന്ന് മുക്തനായാൽ പിന്നെ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിരതനായി ജീവിക്കാൻ കഴിയുന്നു. അങ്ങനെ റമദാൻ അതിെൻറ പരിസമാപ്തിയിലേക്കെത്തുമ്പോൾ മാനസികമായും ശാരീരികമായും സാമൂഹികമായും നല്ലൊരു പരിവർത്തനത്തിന് വിധേയനായി വിശ്വാസി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
