Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധ​ന​ല​ക്ഷ്​​മി...

ധ​ന​ല​ക്ഷ്​​മി ബാ​ങ്ക്​ വീ​ണ്ടും ന​ഷ്​​ട​ത്തി​ൽ

text_fields
bookmark_border
Dhanalakshmi Bank
cancel

തൃ​​ശൂ​​ർ: 2017 ജൂ​​ൺ, സെ​​പ്​​​റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ അ​​വ​​സാ​​നി​​ച്ച ആ​​ദ്യ ര​​ണ്ടു പാ​​ദ​​ങ്ങ​​ളി​​ൽ നേ​​രി​​യ ലാ​​ഭം കാ​​ണി​​ച്ച ധ​​ന​​ല​​ക്ഷ്​​​മി ബാ​​ങ്ക്​ വീ​​ണ്ടും ന​​ഷ്​​​ട​​ത്തി​​ൽ.  2017-‘-18ലെ ​​ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച മൂ​​ന്നാം ത്രൈ​​മാ​​സ ഫ​​ലം വ​​ന്ന​​പ്പോ​​ൾ ബാ​​ങ്കി​​ന്​ 21.74 കോ​​ടി രൂ​​പ​​യാ​​ണ്​ ന​​ഷ്​​​ടം. ജൂ​​ണി​​ൽ എ​​ട്ടു​​കോ​​ടി​​യും സെ​​പ്​​​റ്റം​​ബ​​റി​​ൽ ആ​​റ്​ കോ​​ടി​​യും ലാ​​ഭം കാ​​ണി​​ച്ച സ്​​​ഥാ​​ന​​ത്താ​​ണ്​ ബാ​​ങ്ക്​ വീ​​ണ്ടും ന​​ഷ്​​​ട​​ത്തി​​ലേ​​ക്ക്​ കൂ​​പ്പു കു​​ത്തി​​യ​​ത്. മൂ​​ന്നു​​പാ​​ദ​​ങ്ങ​​ളി​​ലെ ആ​​കെ പ്ര​​വ​​ർ​​ത്ത​​ന ഫ​​ലം ക​​ണ​​ക്കാ​​ക്കു​േ​​മ്പാ​​ൾ ബാ​​ങ്ക്​ 7.74 കോ​​ടി രൂ​​പ ന​​ഷ്​​​ട​​ത്തി​​ലാ​​ണ്.

2014ൽ 252 ​​കോ​​ടി​​യും  2015ൽ 241 ​​കോ​​ടി​​യും 2016ൽ 209 ​​കോ​​ടി​​യു​​മാ​​യി​​രു​​ന്നു ധ​​ന​​ല​​ക്ഷ്​​​മി ബാ​​ങ്കി​െ​ൻ​റ ന​​ഷ്​​​ടം. എ​​ന്നാ​​ൽ, 2016-‘17ൽ 12 ​​കോ​​ടി രൂ​​പ ലാ​​ഭം രേ​​ഖ​​പ്പെ​​ടു​​ത്തി. കേ​​ര​​ള​​ത്തി​​​ലെ നാ​​ല്​ പ​​ഴ​​യ ത​​ല​​മു​​റ സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ളി​​ൽ സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കും ഫെ​​ഡ​​റ​​ൽ ബാ​​ങ്കും അ​​ടി​​ക്ക​​ടി ലാ​​ഭം മെ​​ച്ച​​പ്പെ​​ടു​​ത്ത​ു​േ​​മ്പാ​​ഴാ​​ണ്​ ധ​​ന​​ല​​ക്ഷ്​​​മി ബാ​​ങ്ക്​ നേ​​രി​​യ ലാ​​ഭ​​വും തു​​ട​​ർ​​ന്നു വ​​രു​​ന്ന ന​​ഷ്​​​ട​​വു​​മാ​​യി ഉ​​ല​​യു​​ന്ന​​ത്. പ്ര​​ശ്​​​ന​​ങ്ങ​​ളി​​ൽ​​പെ​​ട്ട്​ ഉ​​ഴ​​റു​​ന്ന കാ​​ത്ത​​ലി​​ക് സി​​റി​​യ​​ൻ ബാ​​ങ്കാ​​വ​െ​​ട്ട ഇ​​തു​​വ​​രെ ഫ​​ലം പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. 

ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​മാ​​യി ക​​ടു​​ത്ത ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​ണ്​ ധ​​ന​​ല​​ക്ഷ്​​​മി ബാ​​ങ്ക്. ബാ​​ങ്കി​െ​ൻ​റ ന​​വീ​​ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ട്​ റി​​സ​​ർ​​വ്​ ബാ​​ങ്കി​െ​ൻ​റ അ​​നു​​ഗ്ര​​ഹാ​​ശി​​സ്സോ​​ടെ ​ചെ​​യ​​ർ​​മാ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ, ബാ​​ങ്കി​​ങ്​ വി​​ദ​​ഗ്​​​ധ​​നാ​​യ ഡോ. ​​ജ​​യ​​റാം നാ​​യ​​ർ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​വു​​ന്ന​​തി​​ന്​ മു​​മ്പ്​ അ​​ടു​​ത്ത​​കാ​​ല​​ത്ത്​ രാ​​ജി​​വെ​​ച്ച്​ പോ​​യി​​രു​​ന്നു. എം.​​ഡി ജി. ​​ശ്രീ​​റാ​​മി​െ​ൻ​റ കാ​​ലാ​​വ​​ധി അ​​ടു​​ത്ത​​മാ​​സം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്. ബാ​​ങ്ക്​ പു​​തി​​യ ചെ​​യ​​ർ​​മാ​​നെ​​യും എം.​​ഡി​​യെ​​യും തേ​​ടു​​ന്ന​​തി​​നി​​ട​​ക്കാ​​ണ്​ മൂ​​ന്നാം പാ​​ദം ന​​ഷ്​​​ടം കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanalakshmi bankfinancial crisismalayalam news
News Summary - Dhanalakshmi Bank in Financial Crisis -Business News
Next Story