Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോലീസ്...

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡി.ജി.പിയുടെ അദാലത്ത് 17 ന്

text_fields
bookmark_border
പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡി.ജി.പിയുടെ അദാലത്ത് 17 ന്
cancel

തിരുവനന്തപുരം : ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, ടെലികമ്മ്യൂണിക്കേഷന്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരളാ പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ആഗസ്റ്റ് അഞ്ചു വരെ പരാതി നല്‍കാം. ആഗസ്റ്റ് 17 നാണ് അദാലത്ത്.

പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGP's Adalat
News Summary - DGP's Adalat for Police Officers on 17
Next Story