Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടം പിടിക്കേണ്ട;...

പടം പിടിക്കേണ്ട; പ്രതിരോധം ഊർജിതമാക്കൂ

text_fields
bookmark_border
Loknath-Behra
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലീ​സ് നി​ർ​മി​ക്കു​ന്ന വി​ഡി​യോ​ക​ള്‍ക്ക് നി​ യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി ഡി.​ജി.​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. അ​നു​മ​തി​യി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന് തം നി​ല​യി​ല്‍ വി​ഡി​യോ നി​ർ​മി​ക്കു​ക​യും ചി​ത്രീ​ക​ര​ണ​ത്തി​നും മ​റ്റും സി​നി​മ താ​ര​ങ്ങ​ളെ​യ​ട​ക്കം ബു ​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ.​ഡി.​ജി.​പി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​നി വി​ഡി​യോ നി​ർ​മി​ക്ക​രു​തെ​ന്നു പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം 300ഓ​ളം വി​ഡി​യോ ആ​ണ് പൊ​ലീ​സ് ചെ​യ്ത​ത്. ആ​വ​ശ്യ​ത്തി​ല​ധി​കം വി​ഡി​യോ ആ​യ​തി​നാ​ൽ പാ​ട്ടും ഡാ​ൻ​സു​മ​ട​ക്കം ക​ലാ​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച് പ്ര​തി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പൊ​ലീ​സ് ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളു​ടെ വി​ഡി​യോ മാ​ധ്യ​മ​ങ്ങ​ളോ പൊ​തു​ജ​ന​ങ്ങ​ളോ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ വ​കു​പ്പ് മേ​ധാ​വി​യു​ടെ അ​നു​മ​തി​യോ​ടെ എ​ഡി​റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. അ​നു​മ​തി​യി​ല്ലാ​തെ വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി താ​ര​ങ്ങ​ളെ​യോ സെ​ലി​ബ്രി​റ്റി​ക​ളെ​യോ പ്ര​മു​ഖ​രെ​യോ സ​മീ​പി​ക്ക​രു​ത്. വ​കു​പ്പി​നെ​യോ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​യോ വി​മ​ർ​ശി​ക്കു​ന്ന വി​ഡി​യോ എ​ടു​ക്കാ​ൻ പാ​ടി​ല്ല. സൈ​ബ​ർ ക്രൈം, ​ജ​ന​മൈ​ത്രി പൊ​ലീ​സ് തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന വി​ഡി​യോ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ അ​നു​മ​തി​യോ​ടെ നി​ർ​മി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDGP. Loknath Behra
News Summary - DGP on Video Documentaion-Kerala News
Next Story