ഡി.ജി.പി ടോമിന് തച്ചങ്കരി നാളെ വിരമിക്കും
text_fieldsടോമിന് തച്ചങ്കരി
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവിയാകാതെ ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും. മനുഷ്യാവകാശ കമീഷനിൽ ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസറാണ്. 1987 ബാച്ചുകാരനായ തച്ചങ്കരിയെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ സംസ്ഥാനം ശിപാർശ ചെയ്തെങ്കിലും കേന്ദ്രം അന്തിമപാനലിൽ ഉൾപ്പെടുത്തിയില്ല.
തിങ്കളാഴ്ച രാവിലെ 7.40ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകീട്ട് നാലിന് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. തച്ചങ്കരി വിരമിക്കുമ്പോൾ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

