ഡി.ജി.പി ശ്രീജിത്തിന്‍റെ വിദേശ പരിപാടി: രേഖ ഹാജരാക്കണം -ഹൈകോടതി
text_fieldsഎസ്. ശ്രീജിത്ത്
കൊച്ചി: എ.ഡി.ജി.പിയായിരിക്കെ ഡി.ജി.പി എസ്. ശ്രീജിത് വിദേശത്ത് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ ഇടവന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.
താൻ വിജിലൻസിന് നൽകിയ രേഖകൾ കൂടി പരിശോധിക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം പരിഗണിച്ചാണ് ഇവ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. തുടർന്ന് ഹരജി വീണ്ടും സെപ്റ്റംബർ ഏഴിന് പരിഗണിക്കാൻ മാറ്റി.
അഴിമതിയിലൂടെയും ബിനാമി ഇടപാടുകളിലൂടെയും വരവിൽ കവിഞ്ഞ സ്വത്തിന് ഉടമയായ ശ്രീജിത്തിനെതിരെ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിപിൻ ഹരജി നൽകിയത്. ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ അഴിമതി നടത്തുകയും കീഴുദ്യോഗസ്ഥരെ ഇരയാക്കുകയും ചെയ്തു. യു.എ.ഇയിൽ ബിനാമി പേരിൽ നടത്തുന്ന സ്പായുടെ ഉദ്ഘാടത്തിലാണ് അനുമതിയില്ലാതെ ഔദ്യോഗിക വേഷത്തിൽ പങ്കെടുത്തതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

