Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ 600 വനിത പൊലീസിനെ നിയോഗിക്കും -ഡി.ജി.പി

text_fields
bookmark_border
ശബരിമലയിൽ 600 വനിത പൊലീസിനെ നിയോഗിക്കും -ഡി.ജി.പി
cancel

കൊച്ചി: സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവി​​െൻറ പശ്ചാത്തലത്തിൽ ശബരിമലയിൽ വനിത പൊലീസിനെ നിയോഗിക്കുമെന്ന‌് ഡി.ജി.പി ലോക‌്നാഥ‌് ​െബഹ‌്റ. ഇതിനായി 600 വനിത പൊലീസുകാർക്ക‌് 15 ദിവസത്തെ പ്രത്യേക പരിശീലനം നൽകും. തുലാമാസ പൂജകൾക്ക്​ തുറക്കുമ്പോൾ സന്നിധാനത്ത‌് വനിത പൊലീസ‌് ഉണ്ടാകും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. വനിത പൊലീസ്, പുരുഷ പൊലീസ് എന്ന് രണ്ടായി കാണാറില്ല. എല്ലാവരും പൊലീസുകാരാണ്. ശബരിമലയിൽ എത്തുന്നവർക്കുള്ള സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും ഇതിനുള്ള കാര്യങ്ങൾ ചെയ്തുവരുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DGP on Sabarimala-Kerala News
Next Story