ഡി.ജി.പി പാനൽ: മനോജ് എബ്രഹാമിനെ ഒഴിവാക്കണമെന്ന ഹരജി ഹൈകോടതി പരിശോധിക്കും
text_fieldsകൊച്ചി: പുതിയ പൊലീസ് മേധാവി പാനലിൽ നിന്ന് വിജിലൻസ് ഡയറക്ടർ മനോജ് പി. എബ്രഹാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി പരിശോധിക്കും. മനോജ് എബ്രഹാം ഡി.ജി.പി ആയാൽ പൊലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകനായ എം.ആർ. അജയൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. വിഷയം ഹരജിക്കാരനെ എങ്ങിനെ ബാധിക്കുമെന്നും സർവീസ് വിഷയമല്ലേയെന്നും കോടതി ആരാഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയാണ് ഇക്കാര്യത്തിൽ സമീപിക്കേണ്ടത്. മാത്രമല്ല, നിയമനം നടന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ ഹരജി ഫയലിൽ സ്വീകരിക്കുന്നതിൽ രജിസ്ട്രിയുടെ എതിർപ്പും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ജൂൺ 11ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

