Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന പരിശോധന...

വാഹന പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിയുടെ നിർദേശം

text_fields
bookmark_border
dgp-behra.
cancel
camera_alt

ഡി.ജി.പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ (ഫയൽ ചിത്രം)

തിരുവനന്തപുരം: കേരളത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്​ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗതാഗതത്തിരക്ക് വര്‍ധിക്കുകയും റോഡപകടങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തവര്‍ക്കും അമിതവേഗത്തിലും മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുന്ന തരത്തിലും വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി ഉണ്ടാകും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ദിനംപ്രതി റിപ്പോര്‍ട്ട് ശേഖരിക്കുന്നതിനും ട്രാഫിക് വിഭാഗം ഐ.ജിയെ ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsvehicle checkingmalayalam news
News Summary - DGP ordered Vehicle Checking Tightened in Kerala -Kerala News
Next Story