Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂ​ട​ത്താ​യി: ഡി.ജി.പി...

കൂ​ട​ത്താ​യി: ഡി.ജി.പി െബഹ്റ പൊന്നാമറ്റം വീട്​ സന്ദർശിച്ചു

text_fields
bookmark_border
കൂ​ട​ത്താ​യി: ഡി.ജി.പി െബഹ്റ പൊന്നാമറ്റം വീട്​ സന്ദർശിച്ചു
cancel

വ​ട​ക​ര: കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്​.പി സൈമണിനൊപ്പമാണ്​ ബെഹ്​റ പൊന്നാമറ്റം വീട്ടിലെത്തിയത്​. വടകര റൂറല്‍ എസ്.പി ഓഫീസിലെത്തുന്ന ഡി.ജി.പി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്​ച നടത്തല അന്വേഷണ പുരോഗതി വിലയിരുത്തും.

കൂ​ട​ത്താ​യി കൂ​ട്ട​മ​ര​ണ​ത്തി​ൽ ആ​റു കേ​സു​ക​ള്‍ ആ​റു സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​നി അ​ന്വേ​ഷി​ക്കു​ക. അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​മാ​യി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ഇൗ ​തീ​രു​മാ​നം.

കോ​ട​ഞ്ചേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ് അ​ഞ്ച് കേ​സു​ക​ളും ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ അ​ന്ന​മ്മ തോ​മ​സി‍​​​െൻറ മ​ര​ണം പേ​രാ​മ്പ്ര സി.​ഐ കെ.​കെ. ബി​ജു​വും ടോം ​തോ​മ​സി‍​​​െൻറ മ​ര​ണം കു​റ്റ്യാ​ടി സി.​ഐ എ​ന്‍. സു​നി​ല്‍കു​മാ​റും മ​ഞ്ചാ​ടി മാ​ത്യു കൊ​ല​പാ​ത​കം കൊ​യി​ലാ​ണ്ടി സി.​ഐ ഉ​ണ്ണി​കൃ​ഷ്ണ​നും ആ​ല്‍ഫൈ​ന്‍ കൊ​ല​പാ​ത​കം തി​രു​വ​മ്പാ​ടി സി.​ഐ ഷാ​ജു ജോ​സ​ഫും താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സി​ലി​യു​ടെ മ​ര​ണം വ​ട​ക​ര കോ​സ്​​റ്റ​ൽ പൊ​ലീ​സ് സി.​ഐ ബി.​കെ. സി​ജു​വും അ​ന്വേ​ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdgp loknath behrakoodathai deaths
News Summary - DGP Loknath Behra visited Koodathai - Kerala news
Next Story