Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൽഖാഇദ വേട്ട: കേരള...

അൽഖാഇദ വേട്ട: കേരള പൊലീസ് എല്ലാ സഹായവും നൽകും -ഡി.ജി.പി

text_fields
bookmark_border
dgp-loknath-behra-291019.jpg
cancel

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന അൽഖാഇദ വേട്ടയിൽ മൂന്നു പേരെ പിടികൂടിയ വിവരം എൻ.ഐ.എ സംസ്ഥാന പൊലീസിനെ അറിയിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരള പൊലീസ് എൻ.ഐ.എക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിടിയിലായവരെ കുറിച്ച് സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. പിടിയിലായ മൂന്നു പേർ കേരളത്തിൽ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങൾ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യവ്യാപകമായി നടത്തിയ അൽഖാഇദ വേട്ടയുടെ ഭാഗമായി കേരളത്തിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു ബംഗാൾ സ്വദേശികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loknath BehraAl Qaeda Raid
Next Story