സെക്യൂരിറ്റി ജീവനക്കാർക്ക് പൊലീസ് യൂനിഫോം; ഡി.ജി.പി നടപടിയെടുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിെൻറ യൂനിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്കും ഏജൻസികൾക്കുമെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിേൻറതിന് സാദൃശ്യമുള്ള യൂനിഫോം ധരിക്കുന്നത് പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് റെഗുലേഷൻ ആക്ട് 2005ലെ സെക്ഷൻ 21 പ്രകാരം ശിക്ഷാർഹമാണെന്നും മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
* സംസ്ഥാനത്ത് 14 അഗ്രോ സര്‍വിസ് സെൻററുകള്കൂടി ആരംഭിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 50 പഞ്ചായത്തുകളില്‍ പ്ലാൻറ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുരളി പെരുനെല്ലിയെ അറിയിച്ചു
