ഡി.ജി.പി ജേക്കബ് തോമസിെൻറ ഭൂമി കണ്ടുകെട്ടാന്‍ നോട്ടീസ്
text_fieldsകൊച്ചി: ഡി.ജി.പി ജേക്കബ് തോമസിെൻറ ഭൂമി കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പിെൻറ നോട്ടീസ്. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വിരുതനഗറിലെ ഭൂമി കണ്ടുകെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ജേക്കബ് തോമസിെൻറ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ആദായനികുതി വകുപ്പ് പതിച്ചു. ആദായനികുതി വകുപ്പിെൻറ ചെന്നൈ യൂനിറ്റിേൻറതാണ് നടപടി.
വിരുതനഗറില്‍ 2001ല്‍ രണ്ട് ഇടപാടുകളിലായി 50.33 ഏക്കര്‍ സ്ഥലം ജേക്കബ് തോമസ് വാങ്ങിയിരുന്നു. എന്നാൽ, ഇത് അദ്ദേഹത്തിെൻറ സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സ്വത്ത് സ്വന്തം പേരിലാണെങ്കിലും കൊച്ചി കേന്ദ്രമായ ഇസ്ര അഗ്രോടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടര്‍ വിലാസത്തിലാണ് ഇടപാട് നടത്തിയത്. എന്നാൽ, ജേക്കബ് തോമസ് കമ്പനിയുടെ ഡയറക്ടറല്ലെന്ന് ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തി.
തുടര്‍ന്ന് ജേക്കബ് തോമസിന് നോട്ടീസയച്ചെങ്കിലും കൈപ്പറ്റിയില്ല. പിന്നാലെയാണ് ബുധനാഴ്ച ഉച്ചയോടെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചത്. ജേക്കബ് തോമസിെൻറ ഭാര്യയുടെ പേരിലുള്ള വീടാണിത്. ബിനാമി പ്രോപർട്ടി ട്രാന്സാക്ഷന് ആക്ട് പ്രകാരമാണ് കണ്ടുകെട്ടൽ നടപടി.
