Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേക്കബ് തോമസി​െൻറ...

ജേക്കബ് തോമസി​െൻറ സസ്​പെൻഷൻ റദ്ദാക്കി; എത്രയും വേഗം തിരിച്ചെടുക്കണമെന്ന്​ സി.എ.ടി

text_fields
bookmark_border
ജേക്കബ് തോമസി​െൻറ സസ്​പെൻഷൻ റദ്ദാക്കി; എത്രയും വേഗം തിരിച്ചെടുക്കണമെന്ന്​ സി.എ.ടി
cancel

കൊച്ചി: ഡ്രെഡ്ജര്‍ അഴിമതിക്കേസിൽ മുൻ വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസി​​​െൻറ സസ്​പെൻഷൻ നീട്ടിയ സർക്കാർ നട പടി കേന്ദ്ര അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. ജേക്കബ് തോമസിനെ എത്രയും വേഗം സർവിസിൽ തിരിച് ചെടുക്കണമെന്നും ഇ.കെ. ഭരത് ഭൂഷണ്‍, ആശിഷ് ഖാലിയ എന്നിവരടങ്ങിയ സി.എ.ടി ബെഞ്ച്​ ഉത്തരവിട്ടു. പൊലീസ്​ സേനയിലോ അനുബന ്ധ ശാഖകളിലോ നിയമിക്കാനാവില്ലെങ്കിൽ തുല്യ റാങ്കിൽ ഉചിതമായ മറ്റു പദവിയിൽ നിയമിക്കാമെന്നും സി.എ.ടി വ്യക്​തമാക ്കി.

2010-11ല്‍ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇടപാടി​ൽ ക്രമക്കേട്​ കാട്ടിയെന്ന സ്വകാര്യ വ്യക്​തിയുടെ പര ാതിയിൽ ജേക്കബ് തോമസിനെ സസ്‌പെൻഡ്​ ചെയ്​ത നടപടി മൂന്നാം തവണയു​ം നീട്ടിയ 2019 ജൂണ്‍ 18ലെ ഉത്തരവാണ് സി.എ.ടി റദ്ദാക്കി യത്. ഒാഖി ദുരന്തത്തിൽ സർക്കാറി​​​െൻറ പ്രവർത്തനങ്ങളെ വിമർശിച്ചതി​​​െൻറ പേരിൽ 2017 ഡിസംബർ 19ന് ജേക്കബ് തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ നൽകിയ ഹരജി സി.എ.ടിയു​െട പരിഗണനയിലിരിക്കെയാണ്​ സസ്പെൻഷൻ നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. തുടർന്ന്​ ഇതിനെതിരെയും ഹരജി നൽകുകയായിരുന്നു.

മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ട കേസിലാണ്​ സസ്പെൻഷൻ നീട്ടിയതെന്നായിരുന്നു ഹരജിക്കാര​​​െൻറ വാദം. ആദ്യ സസ്പെൻഷ​​​െൻറ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അക്കാര്യത്തിലെ ഹരജി അപ്രസക്തമായെന്ന് വിലയിരുത്തിയ സി.എ.ടി സസ്പെൻഷൻ കാലാവധി നീട്ടിയ നടപടി മാത്രം പരിഗണിക്കുകയായിരുന്നു.
അഴിമതിക്കേസില്‍ ഒരു ഉദ്യോഗസ്ഥനെതിരെ രണ്ടു വര്‍ഷം വരെ സസ്‌പെഷൻ തുടരാമെന്ന്​ ഓള്‍ ഇന്ത്യ സർവിസസ് (ഡിസിപ്ലിന്‍ ആൻഡ്​ അപ്പീല്‍) നിയമം പറയുന്നുണ്ടെങ്കിലും രണ്ടു വര്‍ഷം സസ്‌പെഷൻ നൽകണമെന്ന വ്യാഖ്യാനം ഇതിന്​ നൽകരുതെന്ന്​ സി.എ.ടി ചൂണ്ടിക്കാട്ടി.

ജേക്കബ് തോമസിന് എതിരെ ആരോപണം ഉയർന്ന കാലയളവിലാണ്​ വിജിലന്‍സ് ഡയറക്ടറാക്കിയത്​. ഇതേ കാലത്ത്​ തന്നെ ഡി.ജി.പി പദവിയും നൽകി. അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണം​ ഉറപ്പുവരുത്താനുമാണ് സസ്‌പെന്‍ഷൻ. അത്​ ശിക്ഷയായി മാറരുത്. ആദ്യ സസ്​പെൻഷൻ നിലവിലിരിക്കെയാണ്​ ഹരജിക്കാരനെതിരെ അടുത്ത സസ്​പെൻഷൻ ഉണ്ടായത്​. ​ ന്യായീകരിക്കാവുന്ന സസ്‌പെന്‍ഷനും ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോ​െടയുള്ള സസ്‌പെന്‍ഷനും തമ്മിലുള്ള അകലം വളരെ നേർത്തതാണ്​.

2017 ഡിസംബർ 19 മുതൽ ഹരജിക്കാരൻ സസ്‌പെന്‍ഷനിലാണ്. ശേഷിക്കുന്നത്​ ഒരു വര്‍ഷത്തെ സർവിസാണ്​. ​ആരോപണങ്ങളിൽ സത്യമുണ്ടോയെന്ന്​ കണ്ടെത്തുകയാണ്​ ഉദ്ദേശ്യമെങ്കില്‍ സസ്‌പെന്‍ഷൻ ഇനിയും തുടരുന്നതിൽ കാര്യമില്ല. ജേക്കബ് തോമസിനെ സർവിസിൽ തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത വിരളമാണ്. എന്നിട്ടും സസ്പെൻഷൻ നീട്ടിയത് മാതൃക തൊഴിൽദാതാവിന്​ ചേർന്ന നടപടിയല്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരായ അന്വേഷണത്തിലും മറ്റു നടപടികളിലും ഇടപെടുന്നില്ലെന്നും സി.എ.ടി വ്യക്​തമാക്കി.


വിധി അഴിമതിക്കെതിരായ പോരാട്ടത്തി​​​െൻറ വിജയം -ജേക്കബ് തോമസ്
കൊച്ചി: അഴിമതിക്കെതിരായ ത​​​െൻറ പോരാട്ടത്തി​​​െൻറ വിജയമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ജേക്കബ് തോമസ്. സർവിസിൽ തിരിച്ചെടുക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

നീതിന്യായവ്യവസ്ഥ സുദൃഢമാണെന്നും ഭരണകൂടം നീതി നിഷേധിച്ചെന്നുമാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കെതിരെ പോരാടുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിത്​. അകത്തുള്ളവര്‍ അഴിമതി തുറന്നുപറഞ്ഞാല്‍ നീതി ലഭിക്കുമെന്ന വലിയ സന്ദേശമാണ് ഇത്​ നല്‍കുന്നത്. കേരള ജനത ശബ്​ദമുയര്‍ത്തിയാൽ മാത്രമേ അഴിമതി അവസാനിക്കൂ.

2017 മുതല്‍ കള്ളക്കേസുകളുടെ പരമ്പരയാണ് തനിക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നത്. ഇതി​​​െൻറ അടിസ്ഥാനത്തിൽ തുടരെത്തുടരെ സസ്‌െപൻഡ് ചെയ്യുകയായിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്നുപറഞ്ഞ നാടാണ് കേരളം. കാലത്തിനനുസരിച്ച്​ ചട്ടങ്ങള്‍ മാറണം. ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാർ. സുപ്രീംകോടതിയിലെ നാല്​ ജഡ്ജിമാര്‍പോലും തങ്ങള്‍ക്ക് ജനങ്ങളോട്​ കുറച്ച് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നു പറഞ്ഞ് പുറത്തുവന്ന് കാര്യങ്ങള്‍ വിശദമാക്കിയതാണ്. അതുതന്നെയാണ് താനും ചെയ്തത്​. സ്വയം വിരമിക്കല്‍ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomaskerala newsdgp jacob thomasmalayalam news
News Summary - DGP Jacob Thomas -Kerala News
Next Story