തീപിടിത്തം: അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് -ഡി.ജി.പി.ഹേമചന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അഗ ്നിശമന സേനാ മേധാവി ഡി.ജി.പി എ ഹേമചന്ദ്രൻ. തീപിടിത്തത്തിെൻറ കാരണം കണ്ടെത്താൻ പൊലീസ് സമഗ്രമായ അന്വേഷണം നട ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർച്ചയായി ഉണ്ടാവുന്ന തീപിടിത്തങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ്. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണം. കാലോചിതമായി അഗ്ശമനസേനയെ ആധുനീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായിരുന്നു. കൊച്ചിയിൽ പാരഗൺ ചെരിപ്പ് ഗോഡൗണിലും ബ്രഹ്മപുരം മാലിന്യപ്ലാൻറിലും മലപ്പുറം പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലും എടവണ്ണയിലെ പെയിൻറ് ഗോഡൗണിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
