വാഹനപരിശോധന: മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡി.ജി.പി
text_fieldsതിരുവനന്തപുരം: വാഹനപരിശോധന സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കൊല്ലത്ത് വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികന് പരിക്കേറ്റതിെൻറ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശം. മറവിലും തിരിവിലും വാഹനപരിശോധന പാടില്ലെന്ന് ഡി.ജി.പിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
എസ്.ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തേണ്ടത്, പരിശോധന പൂർണമായും കാമറയിൽ പകർത്തണം, നിർത്താത്ത വാഹനങ്ങളെ പിന്തുടരുത്, ദേഹപരിശോധന പാടില്ല തുടങ്ങിയവയാണ് പ്രധാനനിർദേശങ്ങൾ. വാഹനപരിശോധനക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വാഹന പരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തി പൊലീസ് ഹെൽമറ്റ് വേട്ട നടത്തിയത് വിവാദമായിരുന്നു. ലാത്തി ദേഹത്ത് കൊണ്ടതിനെതുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന ശബരിമല തീർഥാടകരുടെ കാറിൽ ഇടിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. നിലമേൽ - മടത്തറ റോഡിൽ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ജങ്ഷന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
