Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാർകോട്ടിക്​ ജിഹാദിൽ...

നാർകോട്ടിക്​ ജിഹാദിൽ മൗനംപാലിച്ച്​ ഡി.ജി.പി

text_fields
bookmark_border
DGP Anil Kant
cancel

കണ്ണൂർ: നാർകോട്ടിക്​ ജിഹാദ്​ വിഷയത്തിൽ പ്രതികരിക്കാതെ സംസ്​ഥാന പൊലീസ്​ മേധാവി അനിൽകാന്ത്​. കണ്ണൂർ ജില്ല പൊലീസ്​ പരാതി പരിഹാര അദാലത്തിൽ പ​ങ്കെടുക്കാനെത്തിയ ഡി.ജി.പി വിഷയം സംബന്ധിച്ച ചോദ്യങ്ങൾക്ക്​ പ്രതികരിക്കാനില്ലെന്ന മറുപടിയാണ്​ മാധ്യമപ്രവർത്തകർക്ക്​ നൽകിയത്​. ആൻറി നാർകോട്ടിക്​ സ്​പെഷൽ സ്​ക്വാഡായ ഡാൻസാഫിനെതിരെ ഒരു ഇൻറലിജൻസ്​ റിപ്പോർട്ടും​ കിട്ടിയിട്ടില്ല.

ഡൻസാഫ്​ ​പിരിച്ചുവിട്ടിട്ടില്ല. ഇതി‍െൻറ പ്രവർത്തനം ഊർജിതമാക്കും. ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകക്കു​ നേരെയുണ്ടായ ആക്രമണത്തിൽ അറസ്​റ്റ്​ ഉടൻ ഉണ്ടാകും. ആരോഗ്യപ്രവർത്തകർക്കു​ നേരെയുള്ള ആക്രമണത്തിൽ പൊലീസ്​ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കണ്ണൂർ പൊലീസ്​ സഭാഹാളിൽ നടന്ന പരിപാടിയിൽ അറിയിച്ചു.

Show Full Article
TAGS:DGP Anil Kant Pala Bishop 
News Summary - DGP Anil Kant remains silent on narcotics jihad
Next Story