Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡ്​...

ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ വിശദീകരണം തേടിയി​ട്ടില്ല -ദേവസ്വം കമീഷണർ

text_fields
bookmark_border
ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ വിശദീകരണം തേടിയി​ട്ടില്ല -ദേവസ്വം കമീഷണർ
cancel

തിരുവനന്തപുരം: ​ശബരിമല യുവതി പ്രവേശന വിഷയത്തിൽ നേരത്തെയുള്ളതിൽ നിന്ന്​ വിരുദ്ധമായ നിലപാട്​ സ്വീകരിച്ചിട്ട ില്ലെന്ന്​ ദേവസ്വം കമീഷണർ എൻ. വാസു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബോർഡ്​ ബാധ്യസ്ഥമാണെന്ന്​ നേരത്തെ വ്യക്തമ ാക്കിയതാണെന്നും തന്നോട്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ മുൻ നിലപാടിൽ നിന്ന്​ വ്യത്യസ്​തമായി യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ്​ ദേവസ്വം ബോർഡ്​ അഭിഭാഷകൻ സുപ്രീംകോടതിയിൽ സ്വീകരിച്ചത്​. എന്നാൽ ഇൗ നിലപാട്​ മാറ്റം ത​​​െൻറ അറിവോടെ അല്ലെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ. പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേവസ്വം കമീഷണറോട്​ വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു.

ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ ദേവസ്വം കമീഷണറുമായി വെള്ളിയാഴ്​ച കൂടിക്കാഴ്​ച നടത്തും കൂടുതൽ പ്രതികരണം കൂടിക്കാഴ്​ചക്ക്​ ശേഷം നടത്തുമെന്ന്​ ബോർഡ്​ പ്രസിഡൻറ്​ എ. പത്മകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryA. Padmakumardewaswom board presidentdewaswom commisionerN. Vasu
News Summary - dewaswom president never seek explanation said dewaswom commisioner -kerala news
Next Story