ശബരിമല: ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാടെടുക്കാം -കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നി ലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യത്തിൽ സർക്കാറിൻെറ നിലപാടിൽ മാറ്റമില്ല. ദേവ സ്വം ബോർഡിൻെറ നിലപാടിൽ സർക്കാർ ഇടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് ആദ്യം സുപ്രീംകോടതിയിലെത്തിയപ്പോൾ യുവതി പ്രവേശനം വേണമെന്നായിരുന്നു സർക്കാർ നിലപാട്. ഇതൊടൊപ്പം ഇക്കാര്യത്തിൽ ഹിന്ദുപണ്ഡിതരുടെ അഭിപ്രായം തേടണമെന്നും 2007ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടിലാണ് സർക്കാറിന് ഇപ്പോഴുമുള്ളതെന്ന് കടകംപള്ളി വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
