Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയ വാദങ്ങൾ...

പഴയ വാദങ്ങൾ ആവർത്തിച്ച്​ അഭിഭാഷകർ; നവംബറിലെ നിലപാടുമായി ദേവസ്വം ബോർഡ്​

text_fields
bookmark_border
പഴയ വാദങ്ങൾ ആവർത്തിച്ച്​ അഭിഭാഷകർ; നവംബറിലെ നിലപാടുമായി ദേവസ്വം ബോർഡ്​
cancel

ന്യൂഡൽഹി: ശബരിമല കേസിൽ പഴയ അഞ്ചംഗ ഭരണഘടനാബെഞ്ചിന്​ മുമ്പാകെ നിരത്തിയ വാദങ്ങളിലുറച്ച്​ ഇരുഭാഗത്തെയും അഭിഭാഷ കർ നിരന്നപ്പോൾ പുനഃപരിശോധനാ ഹരജികളിലെ വാദംകേൾക്കൽ കോടതിക്ക്​ ആവർത്തന വിരസമായി. പുതുതായെന്തെങ്കിലും പറയാ നില്ലാതെ കാര്യങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി ഒാർമിപ്പിച്ചു. അനുസര ിക്കാത്ത പലരെയും ശാസിച്ചിരുത്തി. അതേസമയം, ശബരിമല വിധി വന്ന ശേഷം നവംബർ 19ന്​ സുപ്രീംകോടതിക്ക്​ മുമ്പാകെ അറിയിച ്ച സ്​ത്രീപ്രവേശനത്തിന്​ അനുകൂലമായ നിലപാട്​ ദേവസ്വം ബോർഡ്​ആവർത്തിച്ചു.

വിധി പൂർണമായും നടപ്പാക്കാൻ തങ് ങൾ ബാധ്യസ്ഥരാണെന്നും നിലവിലുണ്ടായിരുന്നത് വിവേചനപരമായ നടപടിയെന്നുമാണ് ബോർഡ് നവംബർ 19ന്​ സുപ്രീംകോടതിയിൽ പറഞ്ഞത്. വിധി നടപ്പാക്കാൻ തങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുവെന്നും സൗകര്യങ്ങളില്ലാത്തതിനാൽ സമയം വേണമെന്നും അന്ന്​ ബോധിപ്പിച്ചു. ബോർഡിനുവേണ്ടി ഹാജരായ അഡ്വ. രാജേഷ്​ ദ്വിവേദി അതേ നിലപാട്​ ആവർത്തിച്ചു. പുനഃപരിശോധനക്ക് അർഹമായ ഒരു വാദവും വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഒരു കൂട്ടരുടെ വാദം സുപ്രീംകോടതി പരിഗണിക്കാതിരുന്നത് ഒരു വിധി പുനഃ പരിശോധിക്കാനുള്ള ന്യായമല്ല എന്ന്​ സംസ്​ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത വാദിച്ചു. ശബരിമലയിലേത്​ ഹിന്ദു മതത്തി​​​െൻറ ​െപാതുവായ ആചാരമല്ലെന്നും ഒരു പ്രത്യേക ക്ഷേത്രത്തിലെ ഒറ്റപ്പെട്ട ആചാരം ഭരണഘടനാപരമായ അവകാശം അനുവദിക്കുന്നതിന്​ തടസ്സമല്ലെന്നും അദ്ദേഹം തുടർന്നു.

ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിൽ ഭരണഘടനാ ധാർമികതയുടെ കാര്യത്തിൽ പുറത്തുനിന്നുള്ള അളവുകോൽ എടുക്കാൻ പറ്റില്ലെന്ന്​ മുൻ ദേവസ്വം ബോർഡ്​ ചെയർമാൻ പ്രയാർ ഗോപാല കൃഷ്​ണനുവേണ്ടി ഹാജരായ അഡ്വ. അഭി​ഷേക്​ മനു സിംഗ്​വി വാദിച്ചു. ഹിന്ദുമതത്തിൽ പരിഷ്കരണം കൊണ്ടുവരും മുമ്പ് അത് അടിസ്ഥാനപരമായ വിശ്വാസമാണോ എന്ന് ആലോചിക്കണം. ഹിന്ദുമതവും വൈവിധ്യമാർന്ന സംവിധാനമാണ്. അവിടെ അടിസ്ഥാനപരമായ ഒരു ആചാരം ഒറ്റപ്പെട്ട ആചാരമായി പരിഗണിക്കരുത്. ശരിയായാലും തെറ്റായാലും ഇത് ഒരു വിശ്വാസമാണ്. ശബരിമല ഒരു പൊതുവിഷയമല്ലെന്നും ഒരു വിശ്വാസി സമൂഹത്തി​​​െൻറ ആഭ്യന്തര കാര്യമാണെന്നും ഹിന്ദു സമൂഹത്തി​​​െൻറ ഭാഗമായ ഒരു സമുദായം അവരുടെ ആചാരമായി പരമ്പരാഗതമായി അംഗീകരിച്ചുവരുന്നതാണെന്നും അഡ്വ. ശേഖർ നാഫഡെ വാദിച്ചു. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല. ക്ഷേത്രമാണ്​. പരിഷ്​കരണം സമുദായത്തിനകത്തെ തിരുത്തൽ ചിന്തകളിൽ വരേണ്ട കാര്യമാണ്​. ചാനലുകൾ കണ്ടാലറിയാം കേരളത്തിലെ ഹിന്ദു സമുദായത്തിലെ ഭൂരിഭാഗം ശബരിമല വിധി തള്ളിയതാണെന്നും അദ്ദേഹം തുടർന്നു.

സർക്കാർ നിലപാടിനനുസരിച്ചല്ല ബോർഡ്​ നിലപാട്​
–പത്​മകുമാർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ര്‍ നി​ല​പാ​ടി‍​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍ഡ് നി​ല​പാ​ടെ​ടു​ത്ത​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്​​മ​കു​മാ​ർ.

​കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത് സെ​പ്റ്റം​ബ​ര്‍ 23ന് ​വി​ധി വ​ന്ന​തി​ന് ശേ​ഷ​മു​ള്ള ബോ​ർ​ഡി​​​െൻറ നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ധി വ​ന്ന ശേ​ഷ​മു​ള്ള അ​ഭി​പ്രാ​യ​മാ​ണ് കോ​ട​തി ചോ​ദി​ച്ച​ത്. അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. വി​വേ​ച​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കോ​ട​തി​യെ അ​റി​യി​ച്ച​തെ​ന്നും പ​ത്​​മ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ റി​വ്യൂ പെ​റ്റീ​ഷ​ൻ കൊ​ടു​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പ​റ​യാ​നു​ള്ള​ത് എ​ഴു​ത​ക്കൊ​ടു​ക്കും. കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്നും വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​രും വ​രി​ല്ലെ​ന്നു​മാ​ണ് നേ​ര​ത്തെ പ​റ​ഞ്ഞ​തെ​ന്നും പ​ത്​​മ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​തേ​സ​മ​യം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ​ദേ​വ​സ്വം ബോ​ർ​ഡി​​​െൻറ കോ​ട​തി​യി​ലെ നി​ല​പാ​ട് മാ​റ്റ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കാ​ന്‍ പ്ര​സി​ഡ​ൻ​റ്​ ത​യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrysupremcourtmalayalam newsDewasom boardSabarimala News
News Summary - Dewasom board repeat november statement in sabarimala case-Kerala news
Next Story