ശബരിമല: സുപ്രീം കോടതിയിലെ നിലപാട് മാറ്റം: ദേവസ്വം ബോർഡിൽ പോര്
text_fieldsപത്തനംതിട്ട: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സ്വ ീകരിച്ച നിലപാടിനോട് വിയോജിപ്പുമായി പ്രസിഡൻറ് എ. പത്മകുമാർ. നൽകിയത് സാവകാ ശ ഹരജിയാണെന്നും അതിൽനിന്ന് നിലപാട് മാറ്റി വാദങ്ങൾ നിരത്തിയത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റം സംബന്ധിച്ച് കമീഷണറോട് വിശദീകരണം ചോദിച്ചിട്ടു ണ്ടെന്ന് പത്മകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിൽ വിധിവരുംമുമ്പ് യുവതി പ ്രവേശനത്തെ എതിർത്ത ബോർഡ് ഇപ്പോൾ വിധി അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചത് വി വാദമായതോടെയാണ് നിലപാടുമാറ്റത്തിനോടുള്ള വിയോജിപ്പ് പത്മകുമാർ വ്യക്തമാക്ക ിയത്.
ദേവസ്വം ബോർഡ് സാവകാശ ഹരജി നൽകാനാണ് നിശ്ചയിച്ചത്. ശബരിമലയുമായി ബന് ധപ്പെട്ട് പ്രത്യേക സാഹചര്യങ്ങളുണ്ട്. അതിനാൽ നിലവിലെ വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്. അത് സുപ്രീംകോടതി മനസ്സിലാക്കണമെന്ന് പറയാനാണ് സാവകാശ ഹരജി നൽകാൻ തീരുമാനിച്ചത്. ബോർഡ് നേരത്തേ കൊടുത്ത സത്യവാങ്മൂലം അതുപോലെ കോടതിയിൽ നിലനിൽക്കുകയാണ്. ബുധനാഴ്ച കോടതിയിൽ നടന്നതെെന്തന്നറിയില്ല. ആകപ്പാടെ ബോർഡിെൻറ അഭിഭാഷകന് മൂന്നുമിനിറ്റാണ് ലഭിച്ചത്. ഇൗ സമയത്ത് കോടതി ചോദിച്ചത് ഫെബ്രുവരി 28ലെ വിധി നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നാണ്. അംഗീകരിക്കുന്നുണ്ട് എന്ന് സ്വാഭാവികമായി പറഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്.
ദേവസ്വം കമീഷണറും ബോർഡിെൻറ സ്റ്റാൻഡിങ് കോൺസലും ദൽഹിയിലുണ്ടായിരുന്നു. ഇവരോട് എന്താണ് സംഭവിച്ചത് എന്ന് വിശദീകരണം തേടിയിട്ടുണ്ട്. വാർത്തകൾ വന്നത് പലതും ശരിയല്ല എന്നാണ് കമീഷണർ അറിയിച്ചതെന്നും പത്മകുമാർ പറഞ്ഞു.
ഒറ്റപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻറ്
പത്തനംതിട്ട/ തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ ബോർഡിലും പാർട്ടിയിലും ഒറ്റപ്പെട്ട നിലയിൽ. സർക്കാർ നിലപാടിന് വിരുദ്ധമായി പരസ്യ നിലപാട് സ്വീകരിച്ചതോടെ പത്മകുമാറിനെ പ്രസിഡൻറ് സ്ഥാനത്തുനിന്നും മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇൗ നവംബർ വരെ പത്മകുമാറിന് കാലാവധിയുണ്ട്. പത്മകുമാറിനെ രാജിവെപ്പിച്ച് ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് ചെയര്മാന് എം. രാജഗോപാലന്‍ നായരെ നിയമിക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. കഴിഞ്ഞമാസം 31ന് കാലാവധി അവസാനിച്ച ദേവസ്വം ബോര്‍ഡ് കമീഷണർ എൻ. വാസുവിനെ റിക്രൂട്ട്മെൻറ് ബോർഡ് ചെയര്‍മാനാക്കാനും നീക്കമുണ്ട്.
യുവതി പ്രവേശനം അനുകൂലിക്കുന്ന സർക്കാർ നയത്തിനൊപ്പമല്ല താനെന്ന നിലയിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിൽനിന്ന് തുടക്കം മുതൽ ഉണ്ടായത്. അന്നുമുതൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും അനഭിമതനാവുകയും ചെയ്തു. ശബരിമല വിധിയിൽ റിവ്യൂ ഹരജി നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ച പത്മകുമാറിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതോടെയാണ് നിലപാട് മാറ്റിയത്. പിന്നീട് തെൻറ കുടുംബത്തിൽനിന്ന് ഒരു യുവതിപോലും മല ചവിട്ടില്ലെന്ന് പറഞ്ഞും പത്മകുമാർ പുലിവാലുപിടിച്ചിരുന്നു. കമീഷണർ എൻ. വാസുവുമായി തുടക്കം മുതൽ നല്ല ബന്ധത്തിലല്ലാതിരുന്ന പ്രസിഡൻറ്, എറ്റവുമൊടുവിൽ സുപ്രീംകോടതിയിലെ പുനഃപരിശോധന ഹരജിയിലെ ബോർഡിെൻറ നിലപാടിനെ ചൊല്ലി പരസ്യമായി ഇടഞ്ഞിരിക്കുകയാണ്.
ഇതിന് പരസ്യമായിത്തന്നെ കമീഷണർ മറുപടി നൽകി. നേരത്തേ തന്നെ യുവതി പ്രവേശന വിഷയത്തെത്തുടർന്ന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള കമീഷണർ വാസുവും അംഗമായ കെ.പി. ശങ്കരദാസും പ്രാമുഖ്യം നേടുകയും പദ്മകുമാർ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. പദ്മകുമാറിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നിയമപരമായി പുറത്താക്കാൻ സാധിക്കില്ല. സമ്മർദത്തിലാക്കി രാജിവെപ്പിക്കുകയേ സാധ്യമാകൂ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാർ വിവാദ നീക്കത്തിന് തയാറാകുമോ എന്നും കണ്ടറിയണം.
നിലപാട് മാറ്റിയിട്ടില്ല -കമീഷണർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു. സുപ്രീംകോടതി വിധി അംഗീകരിക്കാൻ നവംബറിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിരുന്നു. അതാണ് കോടതിയെ അറിയിച്ചത്. ബോർഡ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. പ്രസിഡൻറ് എന്താണ് പറഞ്ഞതെന്ന് അറിയില്ല. സുപ്രീംേകാടതിയിൽ നടന്ന കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കും.
പ്രസിഡൻറ് അറിയാത്ത ഒരു കാര്യവും കോടതിയിൽ അറിയിച്ചിട്ടില്ല. അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടോ എന്നറിയിെല്ലന്നും കമീഷണർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പുനഃപരിശോധന ഹരജിയുെട സാധുതയാണ് കോടതി പരിഗണിച്ചത്. ബോർഡിെൻറ സാവകാശ ഹരജിയിൽ ഹിയറിങ് നടന്നിട്ടില്ല. ബോർഡ് തീരുമാനപ്രകാരമാണ് സുപ്രീംകോടതി അഭിഭാഷകനുമായി താനും ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെർമാൻ രാജഗോപാലൻ നായരും സംസാരിച്ചതെന്ന്് കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
