You are here

സംസ്കാര ശുശ്രൂഷക്ക്​ അനുവദിക്കുന്നില്ലെന്ന്​; കോലഞ്ചേരി മലങ്കര പള്ളിയിൽ പ്രതിഷേധം

15:57 PM
12/01/2019
golden-cross
Representational image

കോലഞ്ചേരി: പഴന്തോട്ടം മലങ്കര പള്ളിയിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. മൃതദേഹം അടക്കം ചെയ്യാൻ  യാക്കോബായ വിശ്വാസ പ്രകാരം അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

മലങ്കര സഭാ കേസിൽ സുപ്രീം കോടതി വിധി നടപ്പായ പള്ളികളിലെ തൽസ്ഥിതി പഴന്തോട്ടത്തും തുടരാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് ഇന്നത്തെ സംസ്കാര ശുശ്രൂഷകൾ യാക്കോബായ ആചാരപ്രകാരം പള്ളിയിൽ നടക്കില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്​.

Loading...
COMMENTS