Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവികുളം എം.എൽ.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
നിയമ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ
ദേവികുളം എം.എൽ.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
cancel

തിരുവനന്തപുരം: ദേവികുളം എം.എൽ.എ എ. രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിൽ രാവിലെ എട്ടരക്കായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നതിനെ തുടർന്നാണ് എം.എൽ.എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണയും തമിഴിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. എ. രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. നിയമ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Devikulam MLA A Raja was sworn in again
Next Story