ദേവികയുടെ ആത്മഹത്യ: സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുസ് ലിം ലീഗ്
text_fieldsമലപ്പുറം: ദേവികയുടെ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ വീഴ്ചയാണെന്ന് ആരോപിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുസ് ലിം ലീഗ്. ആത്മഹത‍്യയിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്തം. സർക്കാറിന്‍റെ അഹങ്കാരവും ധിക്കാരവും ആണ് കൊലപാതകത്തിന് കാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ദേവികയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വിഷയത്തിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നു. സമരം അടിച്ചമർത്തി വിഷയം ഒതുക്കാമെന്ന് കരുതേണ്ടെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
വളാഞ്ചേരിയില്‍ ദലിത് വിദ്യാര്‍ഥിനി തീകൊളുത്തി മരിക്കാൻ കാരണം സര്‍ക്കാര്‍ വീഴ്ചയാണെന്ന് ആരോപിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷത്തിലും ലാത്തിച്ചാർജിലുമാണ് കലാശിച്ചത്. ദേശീയ സെക്രട്ടറി എന്‍.എ. കരീമും സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു.
