നെടുമ്പാശ്ശേരി വാഹനാപകടം: ദേവികയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദേവികയുടെ കുടുംബാംഗങ്ങളെ കാണുന്നു. മന്ത്രി അഡ്വ. ടി. സിദ്ദിഖ് സമീപം
കല്പറ്റ: നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അപകടത്തില്‍ കൊല്ലപ്പെട്ട കല്പറ്റ മടക്കിമലയിലെ ദേവികയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വേദനാജനകമായ സംഭവമാണ് നെടുമ്പാശ്ശേരിയിലുണ്ടായത്. ദേവികയുടെ കുടുംബത്തിന്റെ വേദന ഒരിക്കലും മറക്കാനാവുന്നതല്ല. അതില്‍നിന്ന് അവര്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഒരു സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്തുകൊടുക്കും. സംഭവത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് തുടങ്ങിയവരും ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

