Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേ​ക്ക​ബ് ഗ്രൂപ്​...

ജേ​ക്ക​ബ് ഗ്രൂപ്​ പി​രി​ച്ചുവി​ട്ട​ുവെന്ന്​ ജോ​ണി നെ​ല്ലൂ​ർ

text_fields
bookmark_border
ജേ​ക്ക​ബ് ഗ്രൂപ്​ പി​രി​ച്ചുവി​ട്ട​ുവെന്ന്​ ജോ​ണി നെ​ല്ലൂ​ർ
cancel

കൊച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ഗ്രൂപ്​ പി​രി​ച്ചുവി​ട്ട​്​ ജോ​സ​ഫ് വി​ഭാ​ഗ​ത്തിൽ ല​യി​ക്കാൻ തീരു മാനിച്ചതായി ജോ​ണി നെ​ല്ലൂ​ർ. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ഇതുസംബന്ധിച്ച​ ക​ത്ത് സംസ്​ഥാന തെ​ര​ഞ്ഞെ ​ടു​പ്പ് കമീ​ഷ​ന് കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്​ച വൈകുന്നേരം നാലിന്​ എറണാകുളം രാജേന്ദ്രമൈതാനത്ത്​ നടക്കുന്ന ലയന സമ്മേളനം കേരള കോൺഗ്രസ്​ എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​ ഉദ്​ഘാടനം ചെയ്യും. ​
യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതും കേരളത്തിൽ ശക്തമായൊരു പ്രാദേശിക പാർട്ടി ഉണ്ടാകേണ്ടതും മുൻനിർത്തിയാണ്​ ലയനമെന്ന്​ ജോണി നെല്ലൂർ പറഞ്ഞു. പാർട്ടി ലീഡർ അനൂപ്​ ജേക്കബ്​ എം.എൽ.എക്കും ഒപ്പം നിൽക്കുന്നവർക്കും ജോസഫ്​ വിഭാഗവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 21ന്​ കോട്ടയത്ത്​ ചേർന്ന പാർട്ടി സംസ്​ഥാന ഉന്നതാധികാര സമിതിയും സംസ്​ഥാന കമ്മിറ്റിയും ലയനം തീരുമാനിച്ചിരുന്നു. തുടർനടപടിക്കായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്​തു. ചർച്ചകൾക്ക്​ ശേഷമാണ്​ ലയിക്കാൻ തീരുമാനിച്ച​െതന്നും ജോണി നെല്ലൂർ പറഞ്ഞു.

കേരള കോൺഗ്രസ്​ എമ്മിലെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെച്ചൊല്ലി രൂക്ഷമായ തർക്കമാണ്​ ജേക്കബ്​ ഗ്രൂപ്പിൽ അടുത്തിടെ ഉണ്ടായത്​. ലയനം വേണ്ടെന്ന നിലപാടിലാണ്​ അനൂപ് ജേക്കബ് എം.എൽ.എ​. ഭൂരിപക്ഷം ജില്ല-സംസ്​ഥാന പ്രസിഡൻറുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തി​​​െൻറയും അവകാശവാദം​. കുട്ടനാട് സീറ്റി​​​െൻറ കാര്യത്തിൽ ജോസ് കെ. മാണി വിഭാഗത്തെ മറികടക്കാന്‍ ലയനം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തി​​​െൻറ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresskerala politicskerala newsmalayalam newsJacob Group
News Summary - developments in kerala con jacob group
Next Story