ചിലര്‍ക്കുണ്ടാവുന്ന വിഷമം കണ്ട് വികസനം വേണ്ടെന്ന് വെക്കാനാവില്ല –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: സ്ഥലം വിട്ടുകൊടുക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടാവുന്ന വിഷമം കണ്ട് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള വികസനം വേണ്ടെന്ന് വെക്കാനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ പന്നിയങ്കര മേല്‍പാലം ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥലമെടുപ്പ് നീണ്ടതിനാല്‍ നിശ്ചിത കാലാവധിക്കകം പൂര്‍ത്തിയാക്കാനായില്ളെങ്കിലും നിര്‍മാണത്തിന് അനുവദിച്ച 76 കോടിയില്‍നിന്ന് 10 ലക്ഷം മിച്ചംവെച്ച് ഖജനാവില്‍ തിരിച്ചേല്‍പിക്കുന്നതായി നിര്‍മാണച്ചുമതലയുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഭാഗമായാണ് മേല്‍പാലം. തുടര്‍ന്നുള്ള നിര്‍മാണത്തിന് സ്ഥല ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും സംവിധാനങ്ങളും ശ്രീധരനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ കാലത്തും ഡി.എം.ആര്‍.സി പോലുള്ളവരെ ആശ്രയിക്കാനാവില്ല. മനുഷ്യന്‍ തന്നെയായ ശ്രീധരന് സാധിക്കുന്നത് തങ്ങള്‍ക്കും കഴിയുമെന്ന ബോധ്യം വേണം.
ഉദ്യോഗസ്ഥര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. സ്വാതന്ത്യലബ്ധിക്കുശേഷം നിരവധി മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളിയെങ്കിലും വ്യവസായ വികസനം പോലുള്ളവയില്‍ മുന്നിലത്തെിയില്ല. വ്യവസായ വികസനത്തില്‍ കുതിച്ചുചാട്ടം നടത്തി സാമ്പത്തിക മാറ്റത്തിന് ആക്കംകൂട്ടണം. ഗതാഗത സൗകര്യത്തിന്‍െറ അപര്യാപ്തത വ്യവസായ വികസനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തില്‍ ആവശ്യത്തിന് വിമാനത്താവളമുണ്ടെങ്കിലും വിമാനമിറങ്ങി റോഡില്‍ വ്യവസായ സ്ഥലത്തത്തെുന്ന മറുനാടന്‍ വ്യവസായികള്‍ ഉടന്‍ കേരളം വിടുകയാണ.് റോഡുകളടക്കം അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ മുന്‍ഗണന നല്‍കും. സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വസ്പര്‍ശിയായ വികസനമാണ് കേരളം ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി.എം.ആര്‍.സി ജന. മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. വിനീതന്‍ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയടക്കം വിശിഷ്ടാതിഥികളെ പാലത്തില്‍ തുറന്ന ജീപ്പില്‍ ആനയിച്ചു. മുന്‍മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ഡോ. എം.കെ. മുനീറിന് മതിയായ പ്രാതിനിധ്യം നല്‍കിയില്ളെന്നാരോപിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
