Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസനമാണ്...

വികസനമാണ് രാജ്യത്തിന്‍റെ മതം; കേരളീയരുടെ പിന്തുണ തേടുന്നുവെന്ന് മോദി

text_fields
bookmark_border
narendra modi
cancel

ന്യൂഡല്‍ഹി: വികസനമാണ് രാജ്യത്തിന്‍റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ​ബാ​ക്കി​നി​ൽ​ക്കേ, കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ സ​ഹ​ക​രി​ച്ച്​ നി​ർ​മി​ച്ച വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച്​ സംസാരിക്കുകയായിരുന്നു മോദി.

'കേരളത്തിന്‍റെ വികസനയാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെപ്പാണിത്. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുകയാണ്. സംസ്ഥാനത്തെ എല്ലാ പദ്ധതികളിലും സഹകരണം ഉണ്ടാവും' -മോദി വ്യക്തമാക്കി.

വൈ​ദ്യു​തോ​ൽ​പാ​ദ​നം, പ്ര​സാ​ര​ണം, വി​ത​ര​ണം, സൗ​രോ​ർ​ജം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ്​​സി​ങ്​ പു​രി, ആ​ർ.​കെ. സി​ങ്​ എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സ്​ പ​രി​പാ​ടി​യി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

ത​മി​ഴ്​​നാ​ട്ടി​ലെ പു​ഗ​ലൂ​രി​ൽ​നി​ന്ന്​ തൃ​ശൂ​രി​ലേ​ക്ക്​ 5,070 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച 320 കെ.​വി വൈ​ദ്യു​തി വി​ത​ര​ണ പ​ദ്ധ​തി​യാ​ണ്​ ഇ​തി​ൽ പ്ര​മു​ഖം. കാ​സ​ർ​കോ​ട്​ 50 മെ​ഗാ​വാ​ട്ട്​ സൗ​രോ​ർ​ജ പ​ദ്ധ​തി, അ​രു​വി​ക്ക​ര ജ​ല​സം​സ്​​ക​ര​ണ പ്ലാ​ൻ​റ്​ എ​ന്നി​വ​യും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​വി​ധ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കാ​യി ഏ​താ​നും വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ, തി​രു​വ​ന​ന്ത​പു​രം സ്​​മാ​ർ​ട്ട്​ റോ​ഡ്​ പ​ദ്ധ​തി എ​ന്നി​വ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ചൊ​വ്വാ​ഴ്​​ച യോ​ഗം ചേ​രു​ന്നു​ണ്ട്. വോ​​ട്ടെ​ടു​പ്പു തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നി​രി​ക്കെ​യാ​ണ്, പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം ഒ​റ്റ​യ​ടി​ക്ക്​ ന​ട​ത്തി​യ​ത്.

സൗ​രോ​ർ​ജ​ത്തി​ന്​ ഇ​ന്ത്യ വ​ർ​ധി​ച്ച പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ആ​റു​വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തി​െൻറ സൗ​രോ​ർ​ജ ശേ​ഷി 13 ഇ​ര​ട്ടി വ​ർ​ധി​ച്ചു. ന​ഗ​ര​ങ്ങ​ൾ രാ​ജ്യ​വ​ള​ർ​ച്ച​യു​െ​ട എ​ൻ​ജി​നും ശ​ക്​​തി​കേ​ന്ദ്ര​വു​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keralites
News Summary - Development is the religion of the country; Modi seeks support of Keralites
Next Story