Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം കമീഷണര്‍മാരായി...

ദേവസ്വം കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന്​ സർക്കാർ

text_fields
bookmark_border
ദേവസ്വം കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന്​ സർക്കാർ
cancel

കൊച്ചി: തിരുവിതാകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ. ഭാവിയിലും ഇത്തരമൊരു നിയമനമുണ്ടാകില്ല. മറിച്ചുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാരോപിച്ച്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹരജിയിലാണ്​ സർക്കാറി​​​െൻറ വിശദീകരണം. വിശദീകരണം സത്യവാങ്​മൂലമായി നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും 26ന്​ പരിഗണിക്കാൻ മാറ്റി.

ദേവസ്വം കമീഷണര്‍ ഹിന്ദുമതത്തിലുള്ള ആളായിരിക്കണമെന്ന മുന്‍ വ്യവസ്ഥ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ്​ ഹരജിക്കാര​​​െൻറ വാദം. സര്‍ക്കാറിലെ അഡീഷനല്‍ സെക്രട്ടറിക്കോ ജോയൻറ്​ സെക്രട്ടറിക്കോ ദേവസ്വം കമീഷണര്‍ സ്ഥാനം നല്‍കാവുന്നതാണെന്നും നിയമഭേദഗതി പറയുന്നുണ്ട്. ഈ രണ്ടു ഭേദഗതികളും കൂട്ടിവായിക്കുകയാണെങ്കില്‍ അഹിന്ദുക്കള്‍ ദേവസ്വം കമീഷണറായി വരാന്‍ സാധ്യതയുണ്ട്. ഇത് നിലവിലെ നിയമങ്ങള്‍ക്കും മുന്‍കാല ഉത്തരവുകള്‍ക്കും എതിരാണ്.

ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്​ഥനെന്ന നിലയിൽ ഹിന്ദുക്കളല്ലാ​െത മറ്റുള്ളവർ ഇൗ സ്​ഥാനത്തിരിക്കുന്നത്​ നടപടിക്രമങ്ങ​ളെ തകിടംമറിക്കാനിടയാക്കും. മാത്രമല്ല, ഹിന്ദുക്കളുടെ ചടങ്ങുകളും ആചാരങ്ങളും അറിയാത്തവർ കമീഷണർ സ്​ഥാനത്ത്​ വരുന്നത്​ അവരുടെ ആരാധന സ്വാതന്ത്ര്യത്തെ ബാധിക്കും. ഇൗ സാഹചര്യത്തിൽ ഭേദഗതികള്‍ റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

ദേവസ്വം നിയമനം: ​ൈഹകോടതി നടപടി ശുഭസൂചന -ശ്രീധരൻ പിള്ള
തൃശൂർ: ദേവസ്വം ബോർഡുകളിൽ കമീഷണർ പോലുള്ള തസ്​തികകളിൽ ഇതര മതസ്​ഥരെ നിയമിക്കാൻ ഉദ്ദേശിച്ച്​ സർക്കാർ നിയമം ഭേദഗതി ചെയ്​തതിന് എതിരായ ഹൈകോടതി നടപടി ശുഭസൂചനയാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻ പിള്ള. ഇത്​ ബി.ജെ.പിയുടെ പ്രാഥമിക വിജയമാണെന്ന്​ അദ്ദേഹം തൃശൂരിൽ പറഞ്ഞു.
കുറുക്കുവഴിയിലൂടെ നിയമം ഭേദഗതി ചെയ്​തതിനെതിരെയാണ്​ താൻ റിട്ട്​ സമർപ്പിച്ചത്​. ഇത്​ ഭരണഘടനക്കും ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടിക്കും എതിരാണ്​. ക്ഷേത്രത്തിൽ കയറാൻ കഴിയാത്തവരെ ദേവസ്വത്തിൽ ഉന്നത സ്​ഥാനങ്ങളിൽ നിയമിക്കാൻ ഉദ്ദേശിച്ചായിരുന്നു ഭേദഗതി. അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്ന്​ സർക്കാറിന്​ കോടതിയിൽ പറയേണ്ടിവന്നു. ഏതായാലും കോടതിയിൽ സത്യവാങ്​മൂലം കൊടുത്തതുകൊണ്ടു മാത്രം വിഷയം അവസാനിക്കില്ലെന്നും ഇത്തരമൊരു നീക്കം തുടർന്ന്​ ഒരു സർക്കാറും നടത്തില്ലെന്ന്​ ബി.​െജ.പി ഉറപ്പുവരുത്തുമെന്നും ​അദ്ദേഹം പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newshindumalayalam newskerala online newsdevaswom commissioner
News Summary - Devaswom Commissioner as a Hindu -Kerala News
Next Story