Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് സ്ഥലംമാറ്റം: 20 പേരുടെ ഉത്തരവുകൾ പുനഃപരിശോധിച്ചു

text_fields
bookmark_border
ദേവസ്വം ബോർഡ് സ്ഥലംമാറ്റം: 20 പേരുടെ ഉത്തരവുകൾ പുനഃപരിശോധിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ക​ടു​ത്ത വി​വാ​ദ​ങ്ങ​ൾ​ക്കും ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്തു. ദേ​വ​സ്വം മ​ന്ത്രി​യു​ടെ ക​ത്തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ 75 പേ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ 20 പേ​രു​ടെ മാ​റ്റം പു​നഃ​പ​രി​ശോ​ധി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ ഉ​ത്ത​​​ര​വ്. വി​വാ​ദ​ത്തി​ലു​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ പു​തി​യ ഉ​ത്ത​ര​വി​ൽ മാ​റ്റി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്​​തെ​ന്ന ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദേ​വ​സ്വം മു​ൻ ക്ല​ർ​ക്ക് ശ്യാം ​പ്ര​കാ​ശി​നെ കൊ​ട്ടാ​ര​ക്ക​ര അ​സി​സ്റ്റ​ന്‍റ്​ ഓ​ഡി​റ്റ​റാ​യി മാ​റ്റി​യാ​ണ്​ നി​യ​മി​ച്ച​ത്. ഇ​യാ​ൾ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ലാ​ണ് പ​ഴ​യ ഉ​ത്ത​ര​വി​ൽ നി​യ​മ​നം ന​ൽ​കി​യ​ത്. വി​ജി​ല​ൻ​സ് ഓ​ഫി​സ​റാ​യി നേ​ര​ത്തെ നി​യ​മി​ച്ച ജെ.​എ​സ്. വി​ഷ്ണു​വി​നെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം മു​ണ്ട​ക്ക​യം അ​സി​സ്റ്റ​ന്‍റ്​ ദേ​വ​സ്വം ക​മീ​ഷ​ണ​റാ​ക്കി. ഇ​തി​നു​പു​റ​മെ 18 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peopletransferedDevaswomboardKerala
News Summary - Devaswom Board transfer: Orders of 20 people reviewed
Next Story