Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡ് അധ്യക്ഷ...

ദേവസ്വം ബോർഡ് അധ്യക്ഷ പദവി​; നന്ദി അറിയിച്ച്​ പദ്​മകുമാർ

text_fields
bookmark_border
ദേവസ്വം ബോർഡ് അധ്യക്ഷ പദവി​; നന്ദി അറിയിച്ച്​ പദ്​മകുമാർ
cancel

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്​ അധ്യക്ഷ പദവിയിൽ എ. പദ്​മകുമാറി​​െൻറ കാലാവധി ഇന്ന്​ അവസാനിച്ചു. പ ്രശ്​ന സങ്കീർണമായ കഴിഞ്ഞ രണ്ട്​ വർഷക്കാല​ത്തെ പ്രവർത്തനങ്ങളിൽ ഒപ്പം നിന്നവർക്ക്​ നന്ദി അറിയിക്കുന്നതായി അദ ്ദേഹം വ്യക്തമാക്കി. രണ്ട്​ വർഷക്കാലത്തെ പ്രവർത്തനത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും ദേവസ്വം ബോർഡ്​ പ്രവർത്തനം സുതാര്യമായി നടത്താനും സാധിച്ചുവെന്ന്​ പദ്​മകുമാർ പറഞ്ഞു.

അന്യാധീനപ്പെട്ടു കിടന്ന ദേവസ്വം വക ഭൂമി തിരിച്ചു പിടിക്കാനും ഭൂമിക്ക്​ കൃത്യമായ കണക്കുണ്ടാക്കിയെടുക്കാനു​ം സാധിച്ചു​. ശബരിമലയുടെ 63.26 ഏക്കർ സ്ഥലമാണ്​ ക്ഷേത്രത്തിനുള്ളതായി കണക്കിലുള്ളത്​. അതിൽ13 ഏക്കർ 26 സ​െൻറ്​ സ്ഥലം നേരത്തേ ഉണ്ടായിരുന്നതും ബാക്കി 50 ഏക്കർ വനം വകുപ്പ്​ കൈമാറിയതുമാണ്​.

എന്നാൽ വനം വകുപ്പ്​ നൽകിയ 50 ഏക്കർ ​ക്ഷേത്രം നിൽക്കുന്ന 13 ഏക്കർ കൂടി ഉൾപ്പെട്ടതാണെന്ന വാദം ഈ അടുത്ത കാലത്ത്​ അവർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ്​​ സ്ഥലവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചു. 94 ഏക്കർ സ്ഥലം ശബരിമലക്കുള്ളതായി പരിശോധനയിൽ ബോധ്യപ്പെ​ട്ടു.

തുടർന്ന്​ ദേവസ്വം ബോർഡ്​ ഹൈകോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തി​​െൻറ അടിസ്ഥാനത്തിൽ വനംവകുപ്പും ദേവസ്വം ബോർഡും സംയുക്തമായി സർവേ നടത്തുകയും ശബരിമലയുടെ ഭൂമി 93.88 ആയി നിജപ്പെടുത്താൻ സാധിച്ചതായും പദ്​മകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswom boardkerala newsmalayalam newsA Padmakumardevaswom board presedent
News Summary - devaswom board presedentship; A Padmakumar -kerala news
Next Story