Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമത്തിന്​ ആഹ്വാനം...

അക്രമത്തിന്​ ആഹ്വാനം ചെയ്യുന്ന ശബ്​ദസന്ദേശം പുറത്തു വിട്ട്​ ദേവസ്വം മന്ത്രി

text_fields
bookmark_border
അക്രമത്തിന്​ ആഹ്വാനം ചെയ്യുന്ന ശബ്​ദസന്ദേശം പുറത്തു വിട്ട്​ ദേവസ്വം മന്ത്രി
cancel

പത്തനംതിട്ട: ശബരിമലയിൽ കലാപമുണ്ടാക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി കലാപത്തിന്​ ആഹ്വാനം ​െചയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

കലാപത്തിന്​ ആഹ്വാനം ​െചയ്​തുകൊണ്ടുള്ള ശബ്ദസന്ദേശം മന്ത്രി പുറത്തു വിട്ടു. പ്രവർത്തകർ ഭക്തരുടെ വേഷത്തിൽ എത്തണമെന്ന്​ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്​. ആർ.എസ്​.എസ്​ നേതാവി​േൻറതാണ്​ ശബ്ദമെന്നും​ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ നിരന്തരം കള്ളം പ്രചരിപ്പിച്ച്​ ഗീബൽസിയൻ നയം നടപ്പിലാക്കുകയാണ്​ ബി.​െജ.പി ചെയ്യുന്നത്​. നിലക്കലും പമ്പയും കടന്ന്​ സന്നിധാനത്തേക്ക്​ ആളെ അയച്ച്​ അവിടെയും പ്രശ്​നങ്ങളുണ്ടാക്കാനുള്ള ശ്രമം ഗൗരവതരമാണ്​. മാധ്യമപ്രവർത്തകർക്കു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടാനുള്ള ആഹ്വാനമാണ്​ ബി.ജെ.പി നടത്തുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDevaswam MinisterSabarimala News
News Summary - Devaswam minister unfolded voice message which spread violence -kerala news
Next Story