Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരണ വാർത്തയറിഞ്ഞത്​...

മരണ വാർത്തയറിഞ്ഞത്​ ഞെട്ടലോടെയെന്ന്​ മുഖ്യമന്ത്രി; അനുശോചിച്ച്​ മന്ത്രിമാരും താരങ്ങളും

text_fields
bookmark_border
devananda-missing.jpg
cancel

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത്​ ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് എല്ല ാവരും അറിഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്​ബ​ുക്കില്‍ കുറിച്ചു. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ് യക്തമാക്കി.

ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജൻ ​ഫേസ്​ബുക്കിൽ കുറിച്ചു. കുഞ്ഞുമോളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച കേരളത്തിന് ഈ വാര്‍ത്ത നടുക്കമായി. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തി​​​െൻറയും നാടി​​​െൻറയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും അനുശോചനം അറിയിച്ചു.

ദേവാനന്ദയുടെ മരണത്തിൽ നാട്ടുകാർ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിച്ച് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. ദേവനന്ദയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം ഉറപ്പാക്കുമെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ വ്യക്തമാക്കി.

ദേവനന്ദയുടെ മരണത്തിൽ മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. ഒരുനാടി​​​െൻറ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുൽഖർ സൽമാൻ, അജു വർഗീസ്, നിവിൻ പോളി തുടങ്ങിയവരും ആദരാഞ്ജലികൾ നേർന്നു.

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ വ്യാഴാഴ്​ച രാവിലെ പത്തുമണിയോടെയാണ്​ പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ കാണാതായത്. തെരച്ചിലിനൊടുവിൽ മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. ദേവനന്ദയുടെ വീട്ടില്‍ നിന്ന് എഴുന്നൂറു മീറ്റര്‍ അകലെ റബര്‍തോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസി​​​െൻറ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmissing caseDevananda
News Summary - Devananda's death - Kerala news
Next Story