വ്യാജ വാർത്ത വേദനാജനകം –ദേവനന്ദയുടെ അമ്മ
text_fieldsവെളിയം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രച രിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്ന് മാതാവ് ധന്യ. ദേവനന്ദയെ സംസ്കരിച്ച ഓടനാ വട്ടം കുടവട്ടൂരിലെ ഭർത്താവിെൻറ വീടായ നന്ദനത്തിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ ഉള്ളത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകൾ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തിൽ ഉത്സവവുമായി ബന്ധപ്പെട്ട് പോയെന്ന വ്യാജ വാർത്തയാണ് നൽകിയത്. തനിക്ക് നഷ്ടപ്പെട്ടത് മകളെയാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.
നെടുമൺകാവ് ഇളവൂരിലെ വീട്ടിൽ താൻ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാൻ ദേവനന്ദയോട് പറഞ്ഞ് മുൻ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാൽ വീട്ടിെൻറ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ധന്യ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
