ദേവനന്ദ മായാത്ത ദുഃഖം; ഒറ്റപ്പെട്ട കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ പൊലീസിന് നിർദേശം നൽകി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദേവനന്ദ കേരള മനസ്സിലെ മായാത്ത ദുഃഖമാണെന്ന് മുഖ്യമന്ത്രി പിണറായ ി വിജയൻ. നിയമസഭയും സര്‍ക്കാറും വിങ്ങുന്ന ആ കുടുംബത്തിനൊപ്പമുണ്ട്.
ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്യിട്ടുെണ്ടന്നും നാട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സബ്മിഷനായി സഭയിൽ കൊണ്ടുവന്നത്.
ദേവനന്ദയുടെ കാര്യത്തില്‍ സംഭവിച്ചത്, ആ കുട്ടി ആരുടെയും ശ്രദ്ധയിൽപെട്ട രീതിയിലല്ല ആ വഴി പോയത് എന്നതാണ്. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം- മുഖ്യമന്ത്രി പറഞ്ഞു. പല ഊഹാപോഹങ്ങളും അനുമാനങ്ങളും സംഭവത്തെ തുടര്‍ന്നുണ്ടായി. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിന് നീങ്ങാനാവൂ.
ശാസ്ത്രീയ അന്വേഷണവഴിയില്‍ െപാലീസ് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നതിനാല്‍ വലിയ ജലപ്രവാഹമുണ്ടായിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനകം അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. അപായകരമായ സ്ഥാനമാണിത്. മൃതദേഹത്തില്‍നിന്ന് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയപരിശോധനക്കായി കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
