Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ബിഷപ്പുമാരും മുസ്​ലിം...

'ബിഷപ്പുമാരും മുസ്​ലിം പണ്ഡിതരും പറഞ്ഞു; മകളെപ്പോലെ കരുതിയ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുന്നു'

text_fields
bookmark_border
ബിഷപ്പുമാരും മുസ്​ലിം പണ്ഡിതരും പറഞ്ഞു; മകളെപ്പോലെ കരുതിയ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുന്നു
cancel

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ വൈകാരിക പ്രസംഗവുമായി നടൻ ദേവൻ. കെ.സു​രേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പ​ങ്കെടുത്തുകൊണ്ട്​ ഇന്നാണ്​ ദേവൻ തന്‍റെ ബി.ജെ.പി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്​.

''വളരെ സന്തോഷകരമായ നിമിഷമാണിത്​. കോൺഗ്രസിനോട്​ വിടപറഞ്ഞ് 2004ലാണ്​ ഞാൻ കേരള പീപ്പിൾസ്​ പാർട്ടിക്ക്​ ജന്മം കൊടുത്തത്​. മകളെപ്പോലെ വലുതാക്കിയ പാർട്ടിക്ക്​ 17 വയസ്സായി. ഇപ്പോൾ മകളെ ബി.ജെ.പിയിൽ ലയിപ്പിക്കുകയാണ്​. ​രണ്ട്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ്​ മനസ്സിലായത്​ സിനിമാതാരം തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന്​. അതോടെ ബോധം മാറി. ഞാൻ ജനങ്ങളുമായി ചേർന്ന്​ പ്രവർത്തിച്ചു.

ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാൻ. മുസ്​ലിം പണ്ഡിതരോട്​ ചർച്ച ചെയ്​തപ്പോൾ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്​. ഞാൻ ചർച്ച ചെയ്​ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതുതന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും''. ദേവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devanBJP
Next Story