Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എൻ ഗോവിന്ദൻ...

എം.എൻ ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കർ നിര്യാതയായി

text_fields
bookmark_border
devaki-panikkar
cancel

ന്യൂഡല്‍ഹി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുട െ ഭാര്യ ദേവകി പണിക്കര്‍ (95) നിര്യാതയായി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. ഗുഡ്ഗാവിലെ വസതിയില്‍‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മകള്‍ അംബിക കൂടെയുണ്ടായിരുന്നു. സംസ്കാരം ബുധനാഴ്​ച രാവിലെ 9ന് ലോധി റോഡ് പൊതുശ്മശാനത്തില്‍. ദീർഘകാലമായി ഡല്‍ഹിയിലാണ് താമസം. നയതന്ത്ര വിദഗ്ധനും സ്ഥാനപതിയുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കരുടെ മകളാണ്.

1951 ലാണ് ദേവകി പണിക്കരും എം.എന്നും തമ്മിലുള്ള വിവാഹം നടന്നത്. ഓക്സ്ഫോർഡ് യൂനിവേഴ്​സിറ്റിയിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവ് സർദാർ കെ എം പണിക്കാരോടൊപ്പം ചൈനയിൽ താമസിച്ച ശേഷം നാട്ടിലേക്കു മടങ്ങിയ ദേവകി പണിക്കർ സമാധാന സാംസ്കാരിക മഹിള പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

"പുതിയ ചീന എങ്ങോട്ട്' എന്ന പ്രസംഗപരമ്പരയുമായി കേരളീയരെയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച് പര്യടനം നടത്തിയിരുന്നു. ഈ ഘട്ടത്തിൽ കൊല്ലത്തെത്തിയ വേളയിലാണ് എം.എന്നുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും.

എല്ലാ ആഡംബരങ്ങളും വെടിഞ്ഞ് ലളിത ജീവിതമാണ് അവർ നയിച്ചത്. എം.എ​​െൻറ എല്ലാ കഷ്ടപ്പാടും ദാരിദ്ര്യവും അവർ പങ്കിട്ടു. പിനീട്​ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അവര്‍ വീട്ടമ്മയുടെ റോളിലെക്കൊതുങ്ങി. എം.എ​​െൻറ നിര്യാണത്തിന് ശേഷമാണ് ഡൽഹിയിലേക്ക്​ താമസം മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsM.N Govindhan nairDevaki panikkar
News Summary - Devaki panikkar death-Kerala news
Next Story