വിവാഹപ്രായം നിശ്ചയിക്കൽ വ്യക്തിപരമായ അവകാശം –ബി. കെമാൽ പാഷ
text_fieldsഎസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക് ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു
പുത്തനത്താണി: വിവാഹപ്രായം നിശ്ചയിക്കാനുള്ള അവകാശം വ്യക്തികൾക്കാെണന്നും സർക്കാർ അതിൽ ഇടപെടുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണന്നും ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു.
എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി 'വിവാഹപ്രായം ഉയർത്തൽ: സാമൂഹിക പ്രത്യാഘാതങ്ങൾ' വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം സാമ്പത്തികതകർച്ചയിൽ കൂപ്പുകുത്തുമ്പോൾ ദാരിദ്ര്യനിർമാർജനത്തിന് ഒന്നും ചെയ്യാതെ സർക്കാർ രാജ്യത്തെ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ കൈവെക്കുന്നത് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് സി.എച്ച്. ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.കെ.എസ്. തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, സിദ്ദീഖ് പന്താവൂർ, പി.കെ. മുഹമ്മദ് ഹാജി, പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, അടിമാലി മുഹമ്മദ് ഫൈസി, കെ.എൻ.സി. തങ്ങൾ എന്നിവർ പങ്കെടുത്തു.