Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദർശനം നടത്താതെ...

ദർശനം നടത്താതെ തിരിച്ചു പോകില്ല -തൃപ്തി ദേശായി

text_fields
bookmark_border
trupti desaiat kochi airport - Kerala news
cancel

കൊച്ചി: ശബരിമല ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇരുമുടിക്കെട്ട്​ തയാറാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്​തിട്ടുണ്ടെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും​ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് തൃപ്തി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പുല​ർച്ചെ 4.30 ന്​ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്​. പുറത്ത്​ പ്രതിഷേധം നടക്കുകയാണ്​. രണ്ട്​ മൂന്നു തവണ ടാക്​സി ബുക്ക്​ ചെയ്​തു. എന്നാൽ തങ്ങൾക്ക്​ യാത്രാ സൗകര്യം ഒരുക്കിയാൽ വാഹനങ്ങൾ നശിപ്പിക്കുമെന്ന്​ ഡ്രൈവർമാരെ പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്​. ഇപ്പോൾ പുറത്തു പോകാൻ കഴിയില്ലെന്നാണ്​ പൊലീസും പറയുന്നത്​.

മറ്റൊരു ഗേറ്റിലൂടെ തങ്ങളെ പുറത്തെത്തിക്കാൻ പൊലീസ്​ ശ്രമിച്ചു. എന്നാൽ അവിടെയും പ്രതിഷേധക്കാർ ഉണ്ടായിരുന്നു. തങ്ങൾക്ക്​ നിലക്കൽ എത്താൻ കഴിഞ്ഞാൽ ശബരിമല ദർശനം നടത്തു​െമന്ന്​ പ്രതിഷേധക്കാർ ഭയക്കുന്നുവെന്നാണ് അതിനർഥം​. അല്ലെങ്കിൽ തങ്ങളെ ഭയപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​. ദർശനം നടത്താതെ ഇവിടെ നിന്ന്​ തിരിച്ചു പോകില്ലെന്നും തൃപ്​തി ദേശായി പറഞ്ഞു.

desai-trupti

തൃപ്​തി ​േദശായിയും സംഘവും ഇന്ന്​ പുലർച്ചെ 4.30നാണ്​ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. പുണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ്​ തൃപ്​തി കൊച്ചിയിലെത്തിയത്​. വിമാനത്താവളത്തിന്​ പുറത്ത്​ ശക്​തമായ പ്രതിഷേധം നേരിടേണ്ടി വന്നതിനാൽ ഇതുവരെയും തൃപ്തിക്ക് പുറത്തിറങ്ങാനായിട്ടില്ല. മണിക്കൂറുകളായി വിമാനത്താവളത്തി​​​​​​​​​​െൻറ ആഭ്യന്തര ടെർമിനലിനുള്ളിൽ ​തന്നെ കഴിയുകയാണ്​ തൃപ്​തിയും കൂട്ടരും.

ബി.ജെ.പിയുടെ നേതൃത്വത്തിൽ ശരണം വിളികളുമായി സ്​ത്രീകളുൾപ്പെടെയുള്ള നൂറുകണക്കിന്​ പ്രവർത്തകരാണ്​ വിമാനത്താവളത്തിന്​ മുന്നിൽ പ്രതിഷേധിക്കുന്നത്​. 300 ടാക്​സികൾ വിമാനത്താവളത്തിലുണ്ടെങ്കിലും നാമജപ പ്രതിഷേധം ശക്​തമായതിനാൽ ടാക്​സികളും ഒാൺലൈൻ ടാക്​സികളും വാഹന സൗകര്യം ഒരുക്കാൻ വിസമ്മതിച്ചു. ഇതിനു മുമ്പ്​ ഒാട്ടം പോയ ടാക്​സികൾ പ്രതിഷേധക്കാൻ നശിപ്പിച്ചുവെന്നും നഷ്​ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇവരെയും കൊണ്ട്​ പോകാനാകില്ലെന്നുമാണ്​ ഡ്രൈവർമാരുടെ പക്ഷം. ആരോടും വിരോധമുണ്ടായിട്ട​ല്ലെന്നും പ്രതിഷേധം ഭയന്നാണ്​ ഒാട്ടം പോകാത്തതെന്നും ഡ്രൈവർമാർ പറയുന്നു.

മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസും അമ്പത് സി.​െഎ.എസ്​.എഫുകാരും തൃപ്തി ദേശായിക്ക്​ സുരക്ഷ ഒരുക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തൃപ്​തിയെ പുറത്തെത്തിക്കാൻ പൊലീസ്​ കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം മൂലം വിജയിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTrupti Desaisabarimala women entrymalayalam newssabarimala protestSabarimala News
News Summary - determined to visit Sabarimala-Trupti Desai-Kerala News
Next Story