കറുത്ത ചുരിദാർ ധരിച്ചതിന് കസ്റ്റഡി; നഷ്ടപരിഹാരംതേടി യുവതി
text_fieldsകൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് റോഡിൽ കാത്തുനിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചു. ഏഴുമണിക്കൂർ അന്യായമായി തടവിൽവെച്ചെന്നാരോപിച്ച് പത്തനാപുരം തലവൂർ സ്വദേശിനി എൽ. അർച്ചനയാണ് ഹരജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കും.
ഡിസംബർ 18ന് ഭർതൃമാതാവിനൊപ്പം രണ്ടാലുംമൂട്ടിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവമെന്ന് ഹരജിയിൽ പറഞ്ഞു. ഭർത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാൽ യുവതി പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെതുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ഹരജിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

