ട്രോളിങ് നിരോധനം തീർന്നിട്ടും മീൻ ലഭ്യതയിൽ കുറവ്
text_fieldsകാലാവസ്ഥ അനുകൂലമായതോടെ ബുധനാഴ്ച മീൻപിടിത്തത്തിന് പോകുന്ന മൽസ്യത്തൊഴിലാളികൾ. എറണാകുളം ഗോശ്രീപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം രതീഷ് ഭാസ്കർ
വൈപ്പിൻ: ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോയ ബോട്ടുകൾ മടങ്ങിയെത്തിത്തുടങ്ങി. പല ബോട്ടുകൾക്കും കുറഞ്ഞ അളവിൽ കിളിമീൻ, കണവ, ശീലാവ്, ചെറിയ കുന്തൽ എന്നിവയാണ് ലഭിച്ചത്. കിട്ടിയ മത്സ്യത്തിന്‍റെ അളവ് കുറവായിരുന്നെങ്കിലും മോശമല്ലാത്ത വില ലഭിച്ചു. കിളിമീൻ കിലോഗ്രാമിന് 200-250 രൂപക്കായിരുന്നു കച്ചവടം. കണവ 550-650 രൂപ തോതിലാണ് വിറ്റു പോയത്.
വരും ദിനങ്ങളിൽ മത്സ്യ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബോട്ടുകാർ പറഞ്ഞു. മഴയെത്തുടർന്ന് കടൽ ഇളകി മറിഞ്ഞതിലാണ് അവരുടെ പ്രതീക്ഷ. കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിട്ടും ട്രോളിങ് നിരോധനം അവസാനിച്ച അർധരാത്രിയിൽ തന്നെ ബോട്ടുകൾ മീൻ പിടിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ചെറിയ ബോട്ടു കൾക്ക് തിരിച്ചു പോരേണ്ടി വന്നു. വലിയ ബോട്ടുകൾ കടലിൽ തന്നെ തുടർന്നു. ഇവയാണ് ഇപ്പോൾ മീനുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

