മന്ത്രവാദിനിക്കെതിരെ പതിനഞ്ചിലധികം പരാതി നൽകിയിട്ടും കുലുങ്ങാതെ പൊലീസ്
text_fieldsകോന്നി: മലയാലപ്പുഴയിലെ മന്ത്രവാദിനിയായ 'വാസന്തി അമ്മ മഠം' ശോഭാ തിലകിനെതിരെ പതിനഞ്ചിലധികം പരാതികളാണ് നാട്ടുകാർ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയത്.
എന്നാൽ, പൊലീസിെൻറ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. രാത്രിയെന്നും പകലെന്നും ഇല്ലാതെ നിരവധി ആളുകൾ ആണ് ഇവരുടെ വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വീടിനോട് ചേർന്നും വീട്ടിനുള്ളിലും ഇവർ പൂജ ചെയ്യുന്നതിന് ആവശ്യമായ സ്ഥലങ്ങൾ ക്രമീകരിച്ചിരുന്നു. രാത്രി വലിയ ശബ്ദങ്ങളും നിലവിളികളും കേൾക്കാമായിരുന്നെന്നും സമീപവാസികൾ പറയുന്നു.
പത്ത് വർഷമായി ഇവർ ഇവിടെ പൂജ തുടങ്ങിയിട്ട്. ആളുകളിൽനിന്ന് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ചൂരൽവടി പ്രയോഗം അടക്കം ഇവർ നടത്തിയിരുന്നു. ഇവരുടെ ചൂരൽവടി പ്രയോഗം മൂലം ആളുകൾ നിലവിളിക്കുന്ന ശബ്ദം അയൽവാസികൾ പതിവായി കേട്ടിരുന്നു. സംഭവത്തിൽ പരാതി നൽകുന്നവരെ ദുർ മന്ത്രവാദം ചെയ്ത് ഇല്ലാതാക്കി കളയുമെന്ന ഭീഷണിയും മുഴക്കി. ജില്ലക്ക് പുറത്ത് നിന്നും നിരവധി ആളുകൾ ശോഭ തിലകിനെ കാണാൻ ഇവിടെ എത്തിയിരുന്നു. അമ്പതിനായിരം രൂപയിൽ കൂടുതൽ ഇവർ തന്നെ കാണാൻ വരുന്നവരിൽനിന്നും വാങ്ങിയിരുന്നതായും പറയുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കോന്നി: മലയാലപ്പുഴയിൽ ദുർമന്ത്രവാദ പ്രവർത്തനം നടത്തുന്ന മന്ത്രവാദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മലയാലപ്പുഴ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുഹാസ് എം. ഹനീഫ് അധ്യക്ഷത വഹിച്ചു. അജിത്ത് ശാന്തകുമാർ, ഹനീഷ് കോന്നി, ബിബിൻ എബ്രഹാം, അശ്വിൻ മണ്ണടി, വിനീത് കോന്നി, അനിജു, റീന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

