Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതി നൽകിയിട്ടും മോഷ്ടാക്കളെ പിടിച്ചില്ല; വീട്ടുടമ മോഷ്ടാക്കളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു

text_fields
bookmark_border
പരാതി നൽകിയിട്ടും മോഷ്ടാക്കളെ പിടിച്ചില്ല; വീട്ടുടമ മോഷ്ടാക്കളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു
cancel

വാ​ടാ​ന​പ്പ​ള്ളി: മോ​ഷ​ണം പോ​യ​തി​ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​താ​യ​പ്പോ​ൾ ഒ​ടു​വി​ൽ വീ​ട്ടു​ട​മ ത​ന്നെ മോ​ഷ്ടാ​ക്ക​ളെ പി​ടി​ച്ച് പൊ​ലീ​സി​നെ ഏ​ൽ​പി​ച്ചു. തൃ​ത്ത​ല്ലൂ​ർ കി​ഴ​ക്ക് ഏം​ഗ​ൽ​സ് ന​ഗ​റി​ൽ ഗി​രീ​ഷ് മാ​ത്തു​ക്കാ​ട്ടി​ലി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​താ​നും ദി​വ​സം മു​മ്പ് പ​ക​ൽ വി​ല​പി​ടി​പ്പു​ള്ള ചെ​മ്പു​പാ​ത്ര​ങ്ങ​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും മ​റ്റും മോ​ഷ​ണം പോ​യ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, വീ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​താ​യ​പ്പോ​ൾ ഗി​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ഒ​രാ​ഴ്ച​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മോ​ഷ്ടാ​ക്ക​ളെ​യും സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ വാ​ഹ​ന​വും ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി മോ​ഷ്ടാ​ക്ക​ളാ​യ നാ​ടോ​ടി സ്ത്രീ​ക​ളെ കൊ​ണ്ടു​പോ​യി. മോ​ഷ​ണ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​ട്ട​ന​വ​ധി മോ​ഷ​ണം ന​ട​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. റോ​ഡ​രി​കി​ൽ ത​മ്പ​ടി​ച്ച് താ​മ​സി​ച്ചാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത് ഡോ​ക്ട​റു​ടെ വീ​ട് പൊ​ളി​ച്ചും നാ​ടോ​ടി​ക​ളാ​യ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഹേ​മ​ല​ത പ്ര​താ​പ​നും അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Despite filing a complaint the thieves were not caught
Next Story