16 വർഷം മുമ്പ് പക്ഷാഘാതം തളർത്തിയിട്ടും കലയുടെ ലോകം കാണാൻ സാവിത്രി എത്തി
text_fieldsഓട്ടം തുള്ളൽ മത്സരത്തിനെത്തിയ കുട്ടിയോട് കുശലം പറയുന്ന 89 കാരി സാവിത്രി
തൃശൂർ: കൗമാരകലാ പൂരം കാണാൻ പ്രായം തളർത്താത്ത മനസ്സുമായി വീൽചെയറിലിരുന്ന് സാവിത്രി മുത്തശ്ശിയെത്തി. 89 കാരിയായ അമ്മയെ വീൽചെയറിൽ മകൻ രാജഗോപാലാണ് കലോത്സവ നഗരിയിലെത്തിച്ചത്. അമ്മയുടെ ഏതൊരാഗ്രഹവും സാധിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിച്ചതെന്ന് രാജഗോപാൽ പറഞ്ഞു.
സാവിത്രി മുത്തശ്ശിക്ക് മോഹൻ ലാലിനെയും എം.എ. യൂസുഫലിയെയും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഇതും സാധിച്ചുകൊടുക്കാമെന്ന പ്രതീക്ഷയിലാണെന്നും രാജഗോപാൽ പറഞ്ഞു.
പ്രായം ആസ്വാദനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചാണ് 89കാരിയായ ചൂണ്ടൽ എടവന വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സാവിത്രി മകൻ രാജഗോപാലിനൊപ്പം സാഹിത്യ അക്കാദമി ഹാളിലെ ഓട്ടൻതുള്ളൽ കാണാൻ എത്തിയത്.
അമ്മയുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുകയെന്നതിൻ്റെ ഭാഗമായാണ് കലോത്സവത്തിനു കൊണ്ടുവന്നതെന്ന് രാജഗോപാൽ പറഞ്ഞു. 16 വർഷം മുമ്പ് പക്ഷാഘാതം ബാധിച്ചാണ് സാവിത്രിയുടെ ജീവിതം വീൽചെയറിലേക്ക് ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

