Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പുപറഞ്ഞ്...

മാപ്പുപറഞ്ഞ് ‘ദേശാഭിമാനി’ മുന്‍ പത്രാധിപർ

text_fields
bookmark_border
മാപ്പുപറഞ്ഞ് ‘ദേശാഭിമാനി’ മുന്‍ പത്രാധിപർ
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​നേ​രെ 2013ല്‍ ​ഉ​യ​ർ​ന്ന ലൈം​​ഗി​കാ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി​രു​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ‘ദേ​ശാ​ഭി​മാ​നി’ മു​ൻ ക​ണ്‍സ​ൾ​ട്ടി​ങ് എ​ഡി​റ്റ​ർ എ​ന്‍. മാ​ധ​വ​ൻ​കു​ട്ടി. ദേ​ശാ​ഭി​മാ​നി​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രാ​യി സൃ​ഷ്ടി​ക്ക​പ്പെ​ട്ട വാ​ര്‍ത്ത​ക​ളി​ല്‍ മ​നഃ​പൂ​ര്‍വം മൗ​നം പാ​ലി​ക്കേ​ണ്ടി​വ​ന്ന​താ​യും ഫേ​സ്ബു​ക്ക്​ കു​റി​പ്പി​ൽ മാ​ധ​വ​ന്‍കു​ട്ടി പ​റ​യു​ന്നു.എ​ന്‍. മാ​ധ​വ​ന്‍കു​ട്ടി ദേ​ശാ​ഭി​മാ​നി​യി​ൽ ക​ൺ​സ​ൾ​ട്ടി​ങ്​ എ​ഡി​റ്റ​റാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ല്‍ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു നേ​രെ ലൈം​​ഗി​കാ​രോ​പ​ണ​മു​യ​രു​ന്ന​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ഉ​യ​ര്‍ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​യി​രു​ന്നെ​ന്ന​റി​ഞ്ഞി​ട്ടു​കൂ​ടി പ​ത്ര​ത്തി​ന്‍റെ താ​ക്കോ​ല്‍ സ്ഥാ​ന​ത്താ​യ​തി​നാ​ൽ മൗ​നം പാ​ലി​ക്കേ​ണ്ടി​വ​ന്നു. അ​ന്ന് ന​ല്‍കി​യ ആ ​അ​ധാ​ര്‍മി​ക പി​ന്തു​ണ​യെ​ക്കു​റി​ച്ചോ​ര്‍ക്കു​മ്പോ​ള്‍ ല​ജ്ജി​ക്കു​ന്നെ​ന്നും മാ​ധ​വ​ന്‍കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സി​നി​ട​യി​ലെ സം​ഭ​വ​ത്തെ​ക്കു​റി​ച്ചും മാ​ധ​വ​ന്‍കു​ട്ടി ഫേ​സ്ബു​ക്ക്​ കു​റി​പ്പി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ‘ശൈ​ലി​മാ​റ്റം’, ‘ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സ്’ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി ക​രു​ണാ​ക​ര​നെ​തി​രെ ഉ​മ്മ​ന്‍ ചാ​ണ്ടി​യും കൂ​ട്ട​രും ന​ട​ത്തി​യ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ​തും അ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ എ​ക്സ്​​പ്ര​സ് ക​രു​ണാ​ക​ര​നെ​തി​രെ എ​ഡി​റ്റോ​റി​യ​ല്‍ എ​ഴു​തി​യ​തു​മെ​ല്ലാം അ​ധാ​ര്‍മി​ക​മാ​യി​രു​ന്നെ​ന്നും മാ​ധ​വ​ന്‍കു​ട്ടി തു​റ​ന്നു​പ​റ​ഞ്ഞു. ഈ ​ഏ​റ്റു​പ​റ​ച്ചി​ലു​ക​ള്‍ ന​ട​ത്താ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണം​വ​രെ കാ​ത്തി​രു​ന്നെ​ന്ന​തി​ന് ക്ഷ​മി​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyDesabhimaniapologizesex-editor
News Summary - 'Desabhimani' ex-editor apologizes
Next Story