Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ചെറുതോണിയിൽ...

ഇടുക്കി ചെറുതോണിയിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
abdul salam
cancel

ചെറുതോണി: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടകക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ രാത്രി പത്തു മണിയോടെ ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ച് ഉറങ്ങുന്ന നിലയിലായിരുന്നു മൃതദേഹം. രക്തം ഛർദ്ദിച്ചിട്ടുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

ചാവറയിൽ കെ.എം.എം.എൽ സ്പെഷ്യൽ വില്ലേജ് ഓഫിസറ‍ായി ജോലി ചെയ്തു വരികയായിരുന്നു. 22 ദിവസം മുമ്പാണ് ഇടുക്കി എൽ.ആർ വിഭാഗത്തിൽ ഡെപ്യൂട്ടി തഹസിൽദാരായി പ്രമോഷൻ ലഭിച്ച അബ്ദുൽ സലാം ചെറുതോണിയിൽ എത്തിയത്. മൃതദേഹം നടപടികൾ സ്വീകരിച്ച് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathDeputy Tehsildar
News Summary - Deputy Tehsildar found dead in Idukki
Next Story