Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇടതുമുന്നണിയെ ഉലച്ച്​ ‘അഭിമാനപ്പോര്’

text_fields
bookmark_border
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇടതുമുന്നണിയെ ഉലച്ച്​ ‘അഭിമാനപ്പോര്’
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ പ​ദ​വി​യി​ൽ പാ​ർ​ട്ടി​യെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ച പി​ണ​റാ​യി വി​ജ​യ​ന് പ​ര​സ്യ​മാ​യി​ത്ത​ന്നെ മ​റു​പ​ടി ന​ൽ​കി​യ സി.​പി.​ഐ നീ​ക്ക​ത്തോ​ടെ മു​ന്ന​ണി​ക്കു​ള്ളി​ലെ പൊ​ട്ടി​ത്തെ​റി​ക​ൾ അ​ഭി​മാ​ന​പ്പോ​രി​ലേ​ക്ക് വ​ഴി​മാ​റു​ന്നു.

ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​നാ​യു​ള്ള സി.​പി.​ഐ ആ​വ​ശ്യം ച​ർ​ച്ച​യോ ധാ​ര​ണ​യോ ആ​കാ​തെ അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ, ‘‘അ​തൊ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും, അ​തെ​ല്ലാം ക​ഴി​ഞ്ഞ കാ​ര്യ​മാ​ണ്’’ എ​ന്ന പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ അ​സ്തി​ത്വ​ത്തെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന വി​ധ​മു​ള്ള പ​ര​സ്യ ആ​ക്ഷേ​പ​മാ​യാ​ണ് സി.​പി.​ഐ ക​രു​തു​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥ​ല​ത്തി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി പി.​പി സു​നീ​റി​നെ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചാ​ണ്​ മ​റു​പ​ടി​ക്ക് നി​യോ​ഗി​ച്ച​ത്. ഉ​പ​നേ​തൃ​സ്ഥാ​നം അ​നു​വ​ദി​ക്കാ​ത്ത​തി​ന് കീ​ഴ്‌​വ​ഴ​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള സി.​പി.​എ​മ്മി​ന്റെ പ്ര​തി​രോ​ധ​ങ്ങ​ളെ, ‘‘കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ മാ​റാ​നു​ള്ള​താ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന പോ​ലും ഭേ​ദ​ഗ​തി ചെ​യ്യാ​വു​ന്ന രാ​ജ്യ​ത്ത് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ​ക്ക് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​ത്’’ എ​ന്നു​മു​ള്ള സി.​പി.​ഐ​യു​ടെ തി​രി​ച്ച​ടി​യി​ൽ ഏ​റ്റു​മു​ട്ടാ​നു​റ​ച്ച​തി​ന്റെ കൃ​ത്യ​മാ​യ സൂ​ച​ന​യു​ണ്ട്.

ഈ ​മാ​സം 13, 14 തീ​യ​തി​ക​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ചേ​രു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യു​ടെ കാ​ര്യ​ത്തി​ൽ സി.​പി.​എം തു​ട​ക്കം മു​ത​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് നി​ഷേ​ധാ​ത്​​മ​ക​മാ​യി​രു​ന്നെ​ങ്കി​ലും അ​ത്​ ക്ര​മേ​ണ ഏ​ക​പ​ക്ഷീ​യ​വും മു​ന്ന​ണി മ​ര്യാ​ദ​ക​ൾ​ക്ക് നി​ര​ക്കാ​ത്ത വി​ധം പ​രി​ഹാ​സ സ്വ​ഭാ​വ​ത്തി​ലു​മാ​യി മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, എ​ന്ത് തു​ട​ർ​നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് നേ​തൃ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ഉ​പ​നേ​തൃ​സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും മു​ന്ന​ണി​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​നു​ന​യ​ത്തി​ലാ​ണ് ഇ​തു​വ​രെ സി.​പി.​എം ഇ​ട​പെ​ട്ട​ത്.

അ​തു​കൊ​ണ്ടു ത​ന്നെ കീ​ഴ്‌​വ​ഴ​ക്കം പി​ടി​വ​ള്ളി​യാ​ക്കി​യ​​പ്പോ​ഴും പേ​രി​നെ​ങ്കി​ലും ‘ച​ർ​ച്ച​ക്കു​ള്ള സാ​ധ്യ​ത’ മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ​നി​ന്നു​ള്ള കു​ത​റി​മാ​റ്റ​വും വാ​തി​ല​ട​ക്ക​ലു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്റെ പ​രാ​മ​ർ​ശ​ത്തോ​ടെ സം​ഭ​വി​ച്ച​ത്. ‘ഉ​പ​നേ​തൃ​സ്ഥാ​ന​മെ​ല്ലാം ക​ഴി​ഞ്ഞ കാ​ര്യ​മാ​ണെ​ന്നും അ​തി​നെ​പ്പ​റ്റി ആ​ലോ​ചി​ച്ചു ബു​ദ്ധി​മു​ട്ടേ​ണ്ടെ’​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ പി​ണ​റാ​യി വി​ജ​യ​ൻ, ‘പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വി​ന്റെ സ്ഥാ​നം മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്നോ’ എ​ന്നും ചോ​ദി​ച്ചി​രു​ന്നു.

പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ൽ​പം ക​ട​ന്നു​പോ​യെ​ന്ന തി​രി​ച്ച​റി​വി​ൽ ‘ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന’ പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ ഞാ​യ​റാ​ഴ്ച​യി​ലെ അ​നു​ന​യ​നീ​ക്കം പ​ക്ഷേ സി.​പി.​ഐ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല.

ഉ​പ​നേ​തൃ​പ​ദ​വി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ മു​ന്ന​ണി സം​വി​ധാ​നം ഒ​ന്നാ​കെ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. മ​ദ്യ​ന​യ​വും വി​ഴി​ഞ്ഞ​വു​മ​ട​ക്കം സ​ർ​ക്കാ​റി​നെ​തി​രാ​യ വി​ഷ​യ​ങ്ങ​ളി​ൽ സി.​പി.​എം ഇ​ട​പെ​ട​ലു​ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ, ഇ​ട​തു​മു​ന്ന​ണി എ​ന്ന നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​നാ​യി​ട്ടി​ല്ല.

മാ​ത്ര​മ​ല്ല, നി​യ​മ​സ​ഭ സ​മ്മേ​ള​ന കാ​ല​ത്ത് എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി യോ​ഗം​പോ​ലും വി​ളി​ക്കാ​നാ​യി​ല്ല. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ ഒ​ന്നി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്താ​നെ​ത്തു​ന്ന​ത് വ​ലി​യ വാ​ർ​ത്ത​യാ​കു​ന്ന വി​ധ​മാ​ണ് മു​ന്ന​ണി​യി​ലെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം സം​ബ​ന്ധി​ച്ച മു​ന്ന​ണി​ത​ല​ത്തി​ലെ അ​വ​ലോ​ക​ന​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIopposition leaderkeralapoliticsPinarayi VijayanCPM.
News Summary - Deputy Opposition Leader Row: CPI Hits Back at Pinarayi, LDF Rift Deepens Over ‘Pride Battle’
Next Story